പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ നിന്നു. സെന്‍സെക്‌സ് 36.74 പോയിന്റ് (0.06%) മാത്രം ഉയര്‍ന്ന് 58,803.33 ലെവലിലും നിഫ്റ്റി 3.30 പോയിന്റ് (0.02%) താഴെ 17,539.50 ത്തിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1726 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1612 ഓഹരികള്‍ താഴെ വീണു.

137 ഓഹരി വിലകളില്‍ മാറ്റമില്ല. ബിപിസിഎല്‍, ശ്രീസിമന്റ്‌സ്, ഹീറോ മോട്ടോകോര്‍പ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി എന്നിവയാണ് നഷ്ടം വരിച്ച പ്രമുഖ ഓഹരികള്‍. അതേസമയം എച്ച്ഡിഎഫ്‌സി, ഐടിസി, അദാനി പോര്‍ട്ട്‌സ്, ലാര്‍സണ്‍ ആന്റ് ടൂബ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ ഉയര്‍ച്ച നേടി.

മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കാപിറ്റല്‍ ഗുഡ്‌സൊഴികയെുള്ള മേഖലകളെല്ലാം വില്‍പനസമ്മര്‍ദ്ദത്തിലായി. കാപിറ്റല്‍ ഗുഡ്‌സിന് ഒരു ശതമാനം ഉയരാനായി. ഓയില്‍ ആന്റ് ഗ്യാസ് 1 ശതമാനം നഷ്ടപ്പെടുത്തുന്നതിനും വെള്ളിയാഴ്ച സാക്ഷിയായി.

ബിഎസ്ഇ മിഡ്ക്യാപ്പ് സ്‌മോള്‍ക്യാപ്പ് സൂചികകളും സ്ഥിരത പുലര്‍ത്തി. ആഗോള സൂചികകള്‍ വില്‍പനസമ്മര്‍ദ്ദത്തിലായതോടെ ആഭ്യന്തര വിപണികള്‍ക്ക് ദിശകണ്ടെത്താനായില്ല, ജിയോജിത്തിലെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.യു.എസ് ജോലി ഡാറ്റ പുറത്തുവരുന്നതോടെ ഫെഡ് റിസര്‍വിന്റെ അടുത്ത നടപടിയെക്കുറിച്ചുള്ള ഏകദേശ രൂപം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

X
Top