ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

നഷ്ടം നേരിട്ട് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി.സെന്‍സെക്‌സ് 344.49 പോയിന്റ് അഥവാ 0.55 ശതമാനം താഴ്ന്ന് 62524.01 ലെവലിലും നിഫ്റ്റി 96.30 പോയിന്റ് അഥവാ 0.52 ശതമാനം താഴ്ന്ന് 18599.80 ലെവലിലും വ്യാപാരം തുടരുന്നു. മൊത്തം 1823 ഓഹരികളാണ് മുന്നേറുന്നത്.

1187 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 183 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. ലോഹം ഒഴികെയുള്ള മേഖലകളെല്ലാം തിരിച്ചടി നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡക്യാപ്പ് താഴ്ച വരിച്ചപ്പോള്‍ സ്‌മോള്‍ക്യാപ്പ് നേരിയതോതില്‍ മെച്ചപ്പെട്ട നിലയിലാണുള്ളത്.

ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യുപിഎല്‍, കോള്‍ ഇന്ത്യ,എസ്ബിഐ ഇന്‍ഷൂറന്‍സ്, ഗ്രാസിം, ഒഎന്‍ജിസി, ഐഷര്‍ മോട്ടോഴ്‌സ്,ഏഷ്യന്‍ പെയ്ന്റ്, ഐസിഐസിഐ ബാങ്ക്, സിപ്ല എന്നീ ഓഹരികളാണ് മുന്നിട്ടു നില്‍ക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, ടാറ്റ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, എസ്ബിഐ ലൈഫ്, ടെക് മഹീന്ദ്ര, റിലയന്‍സ്, ഡിവിസ ലാബ്, ടിസിഎസ്, ഇന്‍ഫോസിസ്, നെസ്ലെ, എല്‍ടി, അദാനി പോര്‍ട്ട്‌സ്, അപോളോ ഹോസ്പിറ്റല്‍, ടൈറ്റന്‍, അള്‍ട്രാടെക്, ബിപിസിഎല്‍, ഐടിസി എന്നിവ നഷ്ടം നേരിടുന്നു.

യു.എസില്‍ തൊഴിലുകളുടെ എണ്ണം കൂടിയത്, ഫെഡ് റിസര്‍വ് നയം മാറ്റാന്‍ കാരണമാകും, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു.ചെയര്‍ ജെറോമി പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി കടുത്ത നടപടികളിലേയ്ക്ക് കടക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഡിസംബര്‍ 7 ന് പുറത്തുവരാനിക്കുന്ന ആര്‍ബിഐ നിരക്ക് പ്രഖ്യാപനം ഇന്ത്യയിലും ചലനമുണ്ടാക്കും.

മിഡ്,സ്‌മോള്‍ക്യാപ്പുകള്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യതയും വിജയകുമാര്‍ ദര്‍ശിക്കുന്നു.

X
Top