ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 261.02 പോയിന്റ് അഥവാ 0.42 ശതമാനം ഉയര്‍ന്ന് 61771.60 ലെവലിലും നിഫ്റ്റി 80.10 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 18,347.40 ലെവലിലും വ്യാപാരം തുടരുന്നു. 1961 ഓഹരികളാണ് മുന്നേറുന്നത്.

അതേസമയം 918 ഓഹരികള്‍ താഴ്ചവരിച്ചു. 134 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍, ബിപിസിഎല്‍, ഒഎന്‍ജിസി, എച്ച്‌സിഎല്‍ടെക്, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് എന്നിവയാണ് നേട്ടത്തിലുള്ള പ്രധാനപ്പെട്ടവ.

ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, അദാനി എന്റര്‍പ്രൈസ്, കോടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, ഡോ.റെഡ്ഡി എന്നിവ താഴ്ച വരിക്കുന്നു. ലോഹം, റിയാലിറ്റി എന്നിവയൊഴിച്ചുള്ള മേഖലകളെല്ലാം കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. അതില്‍ എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്റ് ഗ്യാസ് അരശതമാനത്തിലേറെ ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകളുടെ നേട്ടം 0.5 ശതമാനം വരെ.’യു.എസ് മാര്‍ക്കറ്റിലെ ഉയരുന്ന ഓഹരികള്‍ -താഴ്ച വരിക്കുന്ന ബോണ്ട് യീല്‍ഡ്, ഡോളര്‍’ പ്രതിഭാസം ആഭ്യന്തര വിപണയിലും ചലനമുണ്ടാക്കിയതായി ജിയോജിത്ത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ഇതോടെ ബുള്ളുകള്‍ ഉയര്‍ത്തെഴുന്നേറ്റു.

ക്രൂഡ് ഓയില്‍ വിലകുറവും തുണയായി. ഫെഡ് റിസര്‍വിന്റെ നയങ്ങള്‍ വരും ദിനങ്ങളില്‍ നിര്‍ണ്ണായകമാകും.

X
Top