വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ലാഭത്തില്‍ ചരിത്ര നേട്ടവുമായി ധനലക്ഷ്‌മി ബാങ്ക്

തൃശൂർ: ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള ത്രൈമാസത്തില്‍ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്‌മി ബാങ്ക് 43.49 കോടി രൂപയുടെ റെക്കാഡ് ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം 102.75 കോടി രൂപയും പ്രവർത്തനലാഭം 216.28 കോടി രൂപയുമാണ്.
പലിശ വരുമാനം മുൻവർഷം അവസാന പാദത്തേക്കാള്‍ 21.34 ശതമാനം വളർച്ച നേടി. പലിശ ഇതര വരുമാനം 60.80 ശതമാനം ഉയർന്നു.

ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തില്‍ 19.68 ശതമാനം വർദ്ധനയോടെ 33,772 കോടി രൂപയായി. ആകെ നിക്ഷേപം വാർഷികാടിസ്ഥാനത്തില്‍ 16.42 ശതമാനം ഉയർന്ന് 18,643 കോടി രൂപയിലെത്തി.

വായ്പകളില്‍ 23.95 ശതമാനം വളർച്ച
ആകെ വായ്പകള്‍ 15,129 കോടി
സ്വർണവായ്പകളില്‍ വളർച്ച 71.41%
വായ്പ-നിക്ഷേപ അനുപാതം (മാർച്ച്‌ 31-ന്) 81.15 ശതമാനം

കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ മികച്ച പ്രകടനം തുടരാൻ ബാങ്കിന് കഴിഞ്ഞു. എല്ലാം മേഖലകളിലും അസാധാരണമായ പ്രകടനം കാഴ്ചവെച്ചാണ് മികച്ച മുന്നേറ്റം നടത്തിയത്
കെ.കെ.അജിത് കുമാർ
മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ

X
Top