ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഴ്ചാവസാനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 20.96 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 62293.64 ലെവലിലും നിഫ്റ്റി 28.70 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 18512.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 2029 ഓഹരികളാണ് മുന്നേറിയത്.

1361 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 126 ഓഹരിവിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, റിലയന്‍സ് സെക്യൂരിറ്റീസ്, കോള്‍ ഇന്ത്യ എന്നിവയാണ് നേട്ടത്തിലുള്ള ഓഹരികള്‍. ഐസിഐസിഐ ബാങ്ക്, നെസ്ലെ, കോടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ നഷ്ടം വരിക്കുന്നു.

റിയാലിറ്റി സൂചിക 1 ശതമാനം ഉയര്‍ന്നപ്പോള്‍ വാഹനം, ലോഹം, ഫാര്‍മ എന്നിവ അര ശതമാനം വീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ അരശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്.

ആഗോളവിപണികളുടെ സമ്മിശ്ര പ്രകടനവും എണ്ണവിലയിലെ ഉണര്‍വും കാരണമാണ് വിപണി ചാഞ്ചാട്ടത്തിലായത്. വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങല്‍കാരായത്, അതേസമയം പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്. അടിസ്ഥാന ഉത്തേജകങ്ങളുടെ അഭാവമാണ് മുന്നേറ്റം തടഞ്ഞത്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

ചൈനയിലെ കോവിഡ് നിയന്ത്രണങ്ങള്‍ ആഗോള വളര്‍ച്ചയെ ബാധിക്കുന്നതായായും വിനോദ് നായര്‍ പറഞ്ഞു.

X
Top