ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ◆ ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു ◆ ഡീസൽ, എടിഎഫ് എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് വെട്ടിക്കുറച്ചു ◆ വമ്പന്‍ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിയുമായി കേന്ദ്രം; പിഎം ധാര പദ്ധതിക്കായി നീക്കിവച്ചത് 1.86 ലക്ഷം കോടി ◆ രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆

പുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തു പലയിടങ്ങളിലായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനു കമ്പനിക്കു കീഴിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പ്രത്യേക നിർവഹണ ഏജൻസി (എസ്പിവി) രൂപീകരിക്കാൻ കെഎസ്ഇബി.

സംസ്ഥാനത്ത് പകൽ സമയത്ത് ലഭ്യമാകുന്ന അധിക വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച്, ഉപയോഗം കൂടിയ വൈകിട്ട് 6 മുതൽ രാത്രി 11 വരെ ഉപയോഗിക്കുകയാണ് ലക്ഷ്യം.

പലയിടങ്ങളിലായി ആകെ 1500 മെഗാവാട്ട് സംഭരണശേഷിയുള്ള ബെസ് സ്ഥാപിക്കാൻ സോളർ എനർജി കോർപറേഷനുമായി (സെകി) കെഎസ്ഇബി ധാരണയിലെത്തിയിരുന്നു. ഇതിനു പുറമേയാണ് പിപിപി മാതൃകയിൽ ബെസ് സ്ഥാപിക്കാനുള്ള ചർച്ച നടക്കുന്നത്.

2026 മാർച്ച് 31 നു മുൻപ് സ്ഥാപിക്കുന്ന ബെസ് സംവിധാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ 40% വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ലഭിക്കും.

അതിനുള്ളിൽ പരമാവധി ബെസ് യൂണിറ്റ്് സ്ഥാപിക്കാനാണ് ആലോചന. മുടക്കുമുതൽ കണ്ടെത്താനുള്ള കെഎസ്ഇബിയുടെ ബാധ്യത കുറയ്ക്കാനാണ് പൊതു–സ്വകാര്യ പങ്കാളിത്തത്തിനു ശ്രമിക്കുന്നത്.

X
Top