ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

ബറോഡ ബിഎന്‍പി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: ബറോഡ ബിഎൻപി പാരിബാസ്(baroda bnp paribas) നിഫ്റ്റി 200 മൊമന്റം 30 ഇൻഡക്സ് ഫണ്ട്(momentum 30 index fund) അവതരിപ്പിച്ചു.

സെപ്റ്റംബർ 25ന് ആരംഭിച്ച് ഒക്ടോബർ ഒമ്പതിന് എൻഎഫ്ഒ(NFO) അവസാനിക്കും.

മൊമന്റം നിക്ഷേപത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന ഫണ്ട് നിഫ്റ്റി 200 ടോട്ടൽ റിട്ടേൺ ഇൻഡക്സിൽ നിന്ന് മികച്ച 30 ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കും.

15 വർഷത്തെ പ്രകടനം പരിശോധിച്ചാൽ നിഫ്റ്റി 50യേക്കാൾ ഒമ്പത് ശതമാനം കൂടുതൽ നേട്ടം നിഫ്റ്റി 200 മൊമന്റം 30 ഇൻക്സ് ഫണ്ടുകൾ നൽകിയതായി കാണാം.

അതായത് മൊമന്റം സൂചിക 22 ശതമാനം റിട്ടേൺ നൽകിയപ്പോൾ നിഫ്റ്റി 50യിലെ നേട്ടം 13 ശതമാനത്തിലൊതുങ്ങി.

ഈ സാധ്യതയാണ് ഫണ്ട് പ്രയോജനപ്പെടുത്തുകയെന്ന് ബിഎൻപി പാരിബാസ് എഎംസി സിഇഒ സുരേഷ് സോണി പറഞ്ഞു.

X
Top