ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ഡിവിഡന്റ് യീല്‍ഡ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ബറോഡ ബിഎന്‍പി പാരിബാസ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട് അവതരിപ്പിച്ചു. ലാഭവിഹിതം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്.

മൂലധന നേട്ടം വഴിയും ലാഭവിഹിതത്തില്‍ നിന്നുള്ള വരുമാനം വഴിയും ഓഹരി നിക്ഷേപത്തില്‍ നിന്ന് സമ്പത്ത് സൃഷ്ടിക്കാം. ഈ തന്ത്രം ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കുകയും വളര്‍ച്ചയില്‍നിന്നുള്ള നേട്ടം സ്വന്തമാക്കുകയും ചെയ്യാന്‍ ഉപകരിക്കുന്നു.

പുതിയ ഫണ്ട് ഓഫര്‍(എന്‍എഫ്ഒ) 2024 ഓഗസ്റ്റ് 22 ന് ആരംഭിച്ച് സെപറ്റംബര്‍ അഞ്ചിന് അവസാനിക്കും.

സ്‌കീം അവലോകനം: സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന സുസ്ഥിരമായ പണമൊഴുക്കുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. സ്ഥിരമായ ലാഭവിഹിതം, ഓഹരി തിരികെവാങ്ങല്‍ എന്നിവയോടൊപ്പം വളര്‍ച്ചയുള്ള കമ്പനികളില്‍ നിക്ഷേപിക്കുകയെന്നതാണ് സമീപനം.

ഉയര്‍ന്ന പണമൊഴുക്കും സ്ഥിരമായി ലാഭവിഹിത ചരിത്രവുമുള്ള കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുക. അഞ്ച് തലത്തിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഓഹരികള്‍ തിരഞ്ഞെടുക്കുക.

ലാഭവീതം മാത്രം നോക്കാതെ വിപണി മൂല്യം, ആകര്‍ഷകമായ മൂല്യനിര്‍ണയം എന്നിവകൂടി പരിഗണിച്ചുകൊണ്ടാകും പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുക.

X
Top