ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി വെനസ്വേലരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന വാദവുമായി പെട്രോളിയം മന്ത്രാലയംഇന്ത്യ – അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽഇന്ത്യന്‍ തേയില കയറ്റുമതിയില്‍ ചരിത്ര കുതിപ്പ്പശ്ചിമേഷ്യന്‍ പ്രതിസന്ധിയിൽ തളര്‍ന്ന് സ്വകാര്യമേഖല

ബാഴ്‌സിലോണ ബ്രാന്റ് ഓഫ് സ്റ്റിച്ച്ഡ് ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്

അഹമ്മദാബാദ്: രാജ്യത്തെ പ്രമുഖ മെന്‍സ് ഫാഷന്‍ ബ്രാന്‍ഡായ ബാഴ്‌സിലോണ ബ്രാന്റ് ഓഫ് സ്റ്റിച്ച്ഡ് ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. ഐപിഒ വഴി 200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒ പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവിന്റേതായിരിക്കും.
ഇതുവഴി സമാഹരിക്കുന്ന തുക ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ വിനിയോഗിക്കുമെന്ന് ഡ്രാഫ്റ്റ് പേപ്പറുകള്‍ പറയുന്നു. ഇത്തരത്തിലുള്ള 130 ചെറുകിട ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഫിന്‍ഷോര്‍ മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡാണ് ഐപിഒയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.
രാജ്യമെമ്പാടും പ്രശസ്തമായ കമ്പനിയുടെ ബ്രാന്‍ഡാണ് ബാര്‍സിലോണ. പുരുഷന്മാര്‍ക്കായുള്ള ഷര്‍ട്ടുകള്‍, ട്രൗസറുകള്‍, ടിഷര്‍ട്ട്, ഡെനിം, സ്യൂട്ട്‌സ്, ബ്ലേസേഴ്‌സ്, ട്രങ്ക്‌സ്, വെസ്റ്റ്ര്‌സ, ബോക്‌സേഴ്‌സ്, ട്രാക്‌സ് എന്നിവ ബ്രാന്‍ഡിന്റെ കീഴില്‍ പുറത്തിറങ്ങുന്നു. ഉയര്‍ന്ന ഗുണമേന്മയും മെച്ചപ്പെട്ട വിലനിലവാരുവുമാണ് ബ്രാന്‍ഡിന്റെ പ്രത്യേകതയെന്ന് കമ്പനി അവകാശപ്പെട്ടു.

X
Top