കൊച്ചി: വായ്പ, നിക്ഷേപ അനുപാതത്തിലെ വിടവ് കുറച്ച് വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ ബാങ്കുകൾ നടപടികൾ സ്വീകരിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് ആവശ്യപ്പെട്ടു.
ബാങ്കുകളുടെ നിക്ഷേപ സമാഹരണം മന്ദ ഗതിയിൽ നീങ്ങുന്നതിനാൽ ആശങ്കയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതലമുറ നേട്ടങ്ങളെ കുറിച്ച് ഏറെ ആഗ്രഹങ്ങൾ ഉള്ളവർ ആയതിനാൽ ഓഹരി ഉൾപ്പെടെയുള്ള വിപണികളിലേക്ക് ആകർഷിക്കപ്പെടുകയാണ്.
നിക്ഷേപകരുടെ മനോഭാവത്തിൽ വരുന്ന മാറ്റങ്ങൾ കരുതലോടെ മനസിലാക്കാൻ ബാങ്കുകൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടപ്പു വർഷം ഇതുവരെ ബാങ്കുകളുടെ വായ്പ വിതരണത്തിൽ 26 ശതമാനം വളർച്ചയുണ്ടായപ്പോൾ നിക്ഷേപ സമാഹരണത്തിൽ 10.5 ശതമാനം വർദ്ധന മാത്രമാണുണ്ടായത്.