Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ബിഎഫ്എസ് നിക്ഷേപ പദ്ധതിയുമായി ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്

കൊച്ചി: ഇന്ത്യയില്‍ മികച്ച വളര്‍ച്ചയുള്ള സാമ്പത്തിക സേവന വ്യവസായ രംഗത്ത് നിക്ഷേപിക്കാനുള്ള അവസരവുമായി ബന്ധന്‍ മുച്വല്‍ ഫണ്ട് പുതിയ ബന്ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ബിഎസ്എഫ്) ഫണ്ട് അവതരിപ്പിച്ചു.

ജൂലൈ 10 മുതല്‍ 24 വരെയാണ് ഈ ഫണ്ടില്‍ നിക്ഷേപവസരമുള്ളത്. അംഗീകൃത മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ മുഖേനയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ മുഖനേയും ഈ ഫണ്ടില്‍ നിക്ഷേപിക്കാം.

സാമ്പത്തിക വളര്‍ച്ചയുടെ ചുവട് പിടിച്ച് നിക്ഷേപകര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതിന് ഈ രംഗത്ത് വൈദഗ്ധ്യമുള്ള ടീം ആണ് ഫണ്ട് മാനേജ് ചെയ്യുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന മേഖലയാണ് ധനകാര്യ സേവന മേഖല.

പരമ്പരാഗത ബാങ്കിങ് മേഖലയ്ക്കു പുറമെ എന്‍ബിഎഫ്സി, ഇന്‍ഷുറന്‍സ്, ഫിന്‍ടെക്ക്, ക്യാപിറ്റര്‍ മാര്‍ക്കറ്റ് എന്നിവകളിലായി വൈവിധ്യവല്‍ക്കരിച്ച് നിക്ഷേപമാണ് ബിഎഫ്എസ് ഫണ്ട് എന്ന് ബന്ധന്‍ എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.

X
Top