കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

കെടിഎമ്മിനെ രക്ഷിക്കാൻ ബജാജ് ഓട്ടോ 1,364 കോടി രൂപ നിക്ഷേപിച്ചേക്കും

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുകയാണ് ഓസ്‍ട്രിയൻ ടൂവീലർ ബ്രാൻഡായ കെടിഎം. പാപ്പരത്തം ഒഴിവാക്കാൻ കോടതി മേൽനോട്ടത്തിലുള്ള പുനഃസംഘടനയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമ്മതിച്ചതോടെ, ബ്രാൻഡ് നിരവധി പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചു. ഇപ്പോഴിതാ ഓസ്ട്രിയൻ ബ്രാൻഡിനെ രക്ഷിക്കാൻ ബജാജ് വലിയൊരു തുക നിക്ഷേപിക്കാൻ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ബജാജ് കെടിഎമ്മിൽ 1,364 കോടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. നെതർലാൻഡ്‌സിലെ ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ബിവിയിൽ 1,360 കോടി രൂപ നിക്ഷേപിക്കാൻ ബജാജിന്റെ ബോർഡ് അംഗീകാരം നൽകി. കെടിഎമ്മിന്റെ മാതൃ കമ്പനിയായ പിയറർ മൊബിലിറ്റി എജിയുടെ 75 ശതമാനം ഓഹരിയുള്ള പിയറർ ബജാജ് എജിയിൽ ഈ കമ്പനിക്ക് 49.9 ശതമാനം ഓഹരിയുണ്ട്.

ഒരുകാലത്ത് അതിവേഗം വളരുന്ന യൂറോപ്യൻ മോട്ടോർസൈക്കിൾ ബ്രാൻഡായിരുന്നിട്ടും, കെടിഎം 2024 നവംബർ മുതൽ കെടിഎം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കൂടാതെ പ്രവർത്തനങ്ങൾ തുടരുന്നതിന് അടിയന്തര ഫണ്ടുകൾ തേടുകയാണ്.

വിവിധ വായ്‍പാദാതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു, എന്നാൽ അന്ന് ഒന്നും ഫലവത്തായില്ല. എന്നാൽ ബജാജ് ഇപ്പോൾ ഇത്രയും വലിയ നിക്ഷേപവുമായി മുന്നോട്ട് വന്നതോടെ, ഓസ്ട്രിയൻ നിർമ്മാതാക്കൾക്ക് ഒടുവിൽ അതിൽ നിന്ന് കരകയറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

2007 ആണ് കെടിഎമ്മുമായുള്ള ബജാജ് ഓട്ടോയുടെ പങ്കാളിത്തം ആരംഭിച്ചത്. ഇന്ത്യൻ ഇരുചക്ര വാഹന ബ്രാൻഡായ ബജാജ് കെടിഎം പവർ സ്പോർട്‍സ് എജിയിൽ 14.5 ശതമാനം ഓഹരികൾ സ്വന്തമാക്കുകയും തുടർന്ന് ഇന്ത്യയിൽ ബ്രാൻഡ് ആരംഭിക്കുകയും ചെയ്തതോടെയാണ് ഈ പങ്കാളിത്തം തുടങ്ങിയത്.

ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിംഗ്സ് ബിവി (ബിഎഐഎച്ച്ബിവി) ക്രമേണ തങ്ങളുടെ ഓഹരികൾ 48 ശതമാനമായി ഉയർത്തി. 2021 ൽ, കെടിഎം ഗ്രൂപ്പിന്റെ മാതൃ കമ്പനിയിൽ 49.9 ശതമാനം ഓഹരികൾ നേടുന്നതിനായി ബിഎഐഎച്ച്ബിവി തങ്ങളുടെ 46.5 ശതമാനം ഓഹരികൾ കൈമാറിയപ്പോൾ ഓഹരി പങ്കാളിത്തം ലളിതമാക്കി.

നിലവിൽ, ബജാജ് ഓട്ടോ അതിന്റെ ചക്കൻ പ്ലാന്റിൽ ചെറിയ-സ്ഥാനചലന കെടിഎം, ഹസ്‍ക് വർണ മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നു.

അതേസമയം ഈ പുതിയ നിക്ഷേപം നടത്തിയതിന് ശേഷം ബജാജ് ഓട്ടോ കെടിഎമ്മിന്റെ ഭൂരിഭാഗം ഓഹരി ഉടമയാകുമോ എന്ന് ഇതുവരെ വ്യക്തമല്ല. എങ്കിലും ഈ പ്രതിസന്ധിയിൽ നിന്ന് കമ്പനിയെ കരകയറ്റുന്നതിനും അതിവേഗം വളരുന്ന യൂറോപ്യൻ മോട്ടോർസൈക്കിൾ ബ്രാൻഡായി വീണ്ടും മാറ്റുന്നതിനും രണ്ട് കമ്പനികളും ഒരുമിച്ച് എങ്ങനെ പ്രവർത്തിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

X
Top