100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ആശുപത്രി ശൃംഖല സ്ഥാപിക്കാനൊരുങ്ങി അസിം പ്രേംജി ഫൗണ്ടേഷന്‍

ന്യൂഡല്‍ഹി: ആരോഗ്യപരിപാലന രംഗത്തേയ്ക്ക് പ്രവേശിക്കുകയാണ് അസിം പ്രേംജി ഫൗണ്ടേഷന്‍. രാജ്യത്തിന്റെ പിന്നോക്ക നഗരങ്ങളില്‍ ക്ലിനിക്കുകള്‍ തുടങ്ങാനാണ് പദ്ധതി. കൂടാതെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളും സ്ഥാപിക്കും.

ഗ്രാമീണ ഇന്ത്യയില്‍ വിദ്യഭ്യാസം വ്യാപകമാക്കാന്‍ രണ്ട് ദശാബദ്മായി പ്രവര്‍ത്തിക്കുകയാണ് ഫൗണ്ടേഷന്‍. 2001 ലാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്.

വിദ്യാഭ്യാസ മേഖലയിലാണ് പ്രവര്‍ത്തനമെങ്കിലും കര്‍ഷകര്‍, ആദിവാസികള്‍, വികലാംഗര്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവിലേയ്ക്ക് സേവനങ്ങളെത്തിക്കാനായെന്ന് ഫൗണ്ടേഷന്‍ സിഇഒ അനുരാഗ് ബെഹര്‍ പറഞ്ഞു.

വിപ്രോയുടെ 67 ശതമാനം ഓഹരികളും പ്രേംജിയുടെ ഫാമിലി ഓഫീസായ പ്രേംജി ഇന്‍വെസ്റ്റിന്റെ ഉടമസ്ഥതയും ഫൗണ്ടേഷന്റെ കൈവശമാണ്.

അസിം പ്രേംജി ട്രസ്റ്റിന്റെ രണ്ട് ഗുണഭോക്താക്കള്‍ ഗ്രാന്റ് മേക്കിംഗ് വിഭാഗമായ അസിം പ്രേംജി ഫിലാന്‍ട്രോപിക് ഇനിഷ്യേറ്റീവ്‌സും എപിഎഫ്ഡിയുമാണ്.

X
Top