ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് കേസ്: വിരേഷ് ജോഷിയുടെയും ബ്രോക്കര്‍മാരുടെയും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

മുംബൈ: മുന്‍ ചീഫ് ട്രേഡറും ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ഫണ്ട് മാനേജറുമായ വിരേഷ് ജോഷി, ഇടനിലക്കാര്‍, ബ്രോക്കര്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 30 ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഫ്രണ്ട് റണ്ണിംഗ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തെക്കുറിച്ചുള്ള തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ആക്‌സിസ് എംഎഫ്, നേരത്തെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.

വിരേഷ് ജോഷി, അസിസ്റ്റന്റ് ഫണ്ട് മാനേജര്‍ ദീപക് അഗര്‍വാള്‍, എന്നിവരെ ആക്‌സിസ് പുറത്താക്കുകയും ചെയ്തു. ജോഷിയും അഗര്‍വാളും സെക്യൂരിറ്റീസ് നിയമം ലംഘിച്ചുവെന്ന് കമ്പനി കണ്ടെത്തി. അതിനിടെ തന്നെ പുറത്താക്കിയ നടപടി തെറ്റാണെന്ന് കാണിച്ച് വീരേഷ് ജോഷി മ്യൂച്വല്‍ ഫണ്ടിനെതിരെ തിരിച്ച് കേസ് നല്‍കി.

ലീഗല്‍ നോട്ടീസ് ലഭ്യമായതിന് പുറകെയാണ് വിരേഷ് ജോഷി കമ്പനിയ്‌ക്കെതിരെ നീങ്ങിയത്. കോവിഡിനുശേഷം ഫണ്ട് മാനേജര്‍മാര്‍ ഫ്രണ്ട് റണ്ണിംഗ് ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒരു ബ്രോക്കറോ ഡീലറോ ഫണ്ട് മാനേജറുമായി ഒത്തുകളിച്ച് വരാനിരിക്കുന്ന വാങ്ങല്‍/വില്‍പ്പന ഓര്‍ഡറില്‍ നിന്ന് ലാഭം നേടുന്നതാണ് ഫ്രണ്ട് റണ്ണിംഗ്.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഫോണ്‍ കോളുകള്‍ മാര്‍ക്കറ്റ് സമയങ്ങളില്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയതില്‍ പിന്നെ, ഇവരുടെ ഫോണ്‍ ട്രാക്കുചെയ്യുന്നത് ബുദ്ധിമുട്ടായി. ഈ സാഹചര്യത്തിലാണ് കേസുകളുടെ എണ്ണം ഉയര്‍ന്നത്.

X
Top