Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

ആക്സിസ് ബാങ്കിന്‍റെ അറ്റാദായം 5,864 കോടി

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക് 5,864 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5,330 കോടി രൂപയായിരുന്നു അറ്റാദായം.

ബാങ്കിന്‍റെ അറ്റ പലിശ വരുമാനം വാര്‍ഷിക അടിസ്ഥാനത്തില്‍ 19 ശതമാനവും ത്രൈമാസ അടിസ്ഥാനത്തില്‍ 3 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്.

ഡിമാന്‍ഡിലെ കുതിച്ചുചാട്ടം തങ്ങള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. മെട്രോകളും നഗര കേന്ദ്രങ്ങളും മാത്രമല്ല ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും വസിക്കുന്ന ഭാരതത്തിന്‍റെ ഹൃദയഭാഗത്തേക്ക് ബിസിനസ്സ് എത്തിക്കുമെന്ന് ആക്സിസ് ബാങ്ക് എംഡി, സിഇഒ അമിതാഭ് ചൗധരി പറഞ്ഞു.

ബാങ്കിന്‍റെ അറ്റ എന്‍പിഎ നില 0.36 ശതമാനം എന്ന നിലയിലും മൊത്തം എന്‍പിഎ 1.73 ശതമാനം എന്ന നിലയിലും ആണ്.

X
Top