വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

എല്ലാ ജില്ലയിലും ഓട്ടിസം കോംപ്ലക്സുകൾ  സ്ഥാപിക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: സ്റ്റാർസ് പദ്ധതി പ്രകാരം 14 ജില്ലകളിലും അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്‌സ് സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ടേമുക്കാൽ കോടി രൂപ ഓരോ ഓട്ടിസം സെന്ററിനായി മാറ്റി വെച്ചിരിക്കുകയാണെന്നും സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. അഞ്ചാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും. 2027 മുതൽ എസ്എസ്എൽസി പരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്ന് മുതൽ 10 വരെയുള്ള അർധ വാർഷിക പരീക്ഷ ഡിസംബർ 23-ന് അവസാനിക്കും.

ഹയർ സെക്കണ്ടറി അർധ വാർഷിക പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 6-ന് അവസാനിക്കും. ക്രിസ്തുമസ് അവധി 12 ദിവസമാണ് ഈ വർഷം നൽകിയിരിക്കുന്നത്. സാധാരണയായി ഒൻപത് ദിവസമാണ് നൽകി വന്നിരുന്നത്. ഹയർ സെക്കണ്ടറി രണ്ടാം വർഷ ബ്രെയിലി പാഠപുസ്തങ്ങൾ വിതരണം പൂർത്തിയായി. ഒന്നു മുതൽ 10 വരെയുള്ള രണ്ടാം വാല്യം 593 ടൈറ്റിലുകളിലായി 6 കോടി പാഠ പുസ്തകങ്ങൾ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.

X
Top