പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ് 2 ലക്ഷം കോടി കടക്കും

അഹമ്മദാബാദ്: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവ് വർധിച്ചു. പുതുക്കിയ കണക്കനുസരിച്ച് ഇരട്ടിയോളമാണ് ചിലവ് വർധിച്ചത്. 1.1 ലക്ഷം കോടി രൂപ കണക്കാക്കിയിരുന്നിടത്ത് ഇന്ന് പദ്ധതിക്കായി കണക്കാക്കുന്നത് 2.1 ലക്ഷം കോടി രൂപയാണ്.

പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാനായി മന്ത്രിസഭയ്ക്ക് മുൻപിൽ സമർപ്പിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയിൽ ഭൂമി ഏറ്റെടുക്കാനുണ്ടായ കാലതാമസം ജപ്പാനിൽ നിന്ന് ട്രെയിൻ സെറ്റ് ലഭിക്കാൻ ഉണ്ടായ താമസം എന്നിവയാണ് ചിലവ് വർധിക്കാൻ കാരണം. 2030-ാടെ പദ്ധതി പൂർത്തിയാകുമെന്നും ആദ്യ ഘട്ടം 2027 ഓഗസ്‌റ്റോടെ പ്രവർത്തനക്ഷമമാകുമെന്നും റെയിൽവേ മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു.

പദ്ധതിക്കായുള്ള ബജറ്റ് വിഹിതത്തിൽ നിന്നായിരിക്കും അധിക ധനസഹായവും ലഭ്യമാകുക എന്നാണ് അധികൃതർ സൂചപ്പിക്കുന്നത്. നിലവിൽ പദ്ധതിക്ക് ആവശ്യമായ 1.1 ലക്ഷം കോടി രൂപ ലഭ്യമായത് ബജറ്റ് വിഹിതത്തിൽ നിന്നും ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസിയിൽ നിന്നുമാണ്.

അതിവേഗ ട്രെയിനുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് റെയിൽവേ പറഞ്ഞിട്ടുണ്ടെന്നും ഇവയിൽ ഓരോന്നിനും ഏകദേശം 390 കോടി മുതൽ 400 കോടി രൂപ വരെ ചിലവാകുമെന്നും അധികൃതർ പറഞ്ഞു.

X
Top