ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ബംഗളൂരുവില്‍ വന്‍ വിപുലീകരണത്തിന്

ബെംഗളൂരു: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ബംഗളൂരുവിലെ ഹോസ്പിറ്റലില്‍ വന്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു. ഇതിനായി 250 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത് എന്നാണ് റിപ്പോർട്ട്.

കിടക്കകളുടെ എണ്ണം 500ല്‍ നിന്ന് 850 ആക്കി ഉയര്‍ത്തിന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ മൂന്ന് ലക്ഷം ചതുരശ്ര അടി കൂടി വിപുലീകരിക്കും. ഇതോടെ ബംഗളൂരുവിലെ മൊത്തം കിടക്കകളുടെ എണ്ണം 1,602 ആയി ഉയരും. 2026-2027 സാമ്പത്തിക വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആരോഗ്യശൃഖലയായി മാറുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്.

അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റല്‍ 4.45 ലക്ഷം ചതുരശ്ര അടിയിലാണ് ഒരുക്കിയിട്ടുള്ളത്. 2016ലാണ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ആയിരം കോടിയുടെ വികസന പദ്ധതികള്‍
ഗള്‍ഫ് ബിസിനസില്‍ നിന്ന് വേര്‍പെടുത്തിയ ഇന്ത്യന്‍ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് വരികയാണ് കമ്പനി.

2027ഓടെ ആസ്റ്ററിന്റെ ആശുപത്രി ശൃംഖലയിലേക്ക് 1,700 കിടക്കകള്‍ കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യം. ഇതോടെ മൊത്തം കിടക്കകളുടെ എണ്ണം 6,600ലധികമാകും. സ്വന്തമായി ആശുപത്രികള്‍ സ്ഥാപിക്കുന്നതിനൊപ്പം ചെറിയ ആശുപത്രികളെ ഏറ്റെടുത്തും വിപുലീകരിക്കാനാണ് പദ്ധതി.

രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രി ശൃംഖലകളില്‍ മൂന്നാം സ്ഥാനമാണ് ആസ്റ്റര്‍ കണ്ണുവയ്ക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കാസര്‍കോഡും പുതിയ ആശുപത്രികള്‍ നിര്‍മിക്കുന്നുണ്ട്.

ഇതുകൂടാതെ നിലവിലുള്ള പല ആശുപത്രികളുടെയും ശേഷി വര്‍ധിപ്പിക്കുന്നുമുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് സാന്നിധ്യം വിപുലപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്.

ആയിരം കോടി രൂപയാണ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നത്.

നിലവില്‍ ആസ്റ്ററിന് ആറ് സംസ്ഥാനങ്ങളിലായി 19 ആശുപത്രികളും 4,867 കിടക്കുകളും 13 ക്ലിനിക്കുകളും 215 ഫാര്‍മസികളും 232 ലാബുകളുമുണ്ട്.

X
Top