ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

2,650 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഏഷ്യൻ പെയിന്റ്സ്

മുംബൈ: ഗ്രീൻഫീൽഡ് വിനൈൽ അസറ്റേറ്റ് പ്ലാന്റ്, യുഎഇയിലെ വൈറ്റ് സിമന്റ് സംയുക്ത സംരംഭം, നാനോ-ടെക്‌നോളജി കമ്പനി എന്നിവയ്ക്കായി 2,650 കോടി രൂപയുടെ പ്രഖ്യാപിച്ച് ഏഷ്യൻ പെയിന്റ്സ്. ഈ നിക്ഷേപം കമ്പനിയെ പിന്നോക്ക സംയോജനത്തിന് സഹായിക്കുമെന്ന് ഏഷ്യൻ പെയിന്റ്സ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ കമ്പനി വിഎഇ (വിനൈൽ അസറ്റേറ്റ് എഥിലീൻ എമൽഷൻ), വിഎഎം (വിനൈൽ അസറ്റേറ്റ് മോണോമർ) എന്നിവയുടെ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ 2,100 രൂപ നിക്ഷേപിക്കും. വിഎഎം പ്ലാന്റിന് പ്രതിവർഷം 100,000 ടണ്ണും വിഎഇയ്ക്ക് പ്രതിവർഷം 150,000 ടണ്ണും സ്ഥാപിത ശേഷി ഉണ്ടായിരിക്കും.

ഈ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതോടെ പിന്നോക്ക സംയോജനത്തിൽ ഏർപ്പെടുന്ന ആദ്യ പെയിന്റ് കമ്പനികളിൽ ഒന്നായിരിക്കും ഏഷ്യൻ പെയിന്റ്സ്. ഇവയ്ക്ക് പുറമെ പെയിന്റ് നിർമ്മാതാവ് അസോസിയേറ്റഡ് സോപ്പ് സ്റ്റോൺ ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡുമായി (എഎസ്‌ഡി) ചേർന്ന് 60:40 സംയുക്ത സംരംഭം രൂപീകരിക്കും. പെയിന്റ് വ്യവസായത്തിലേക്കുള്ള അസംസ്കൃത വസ്തുക്കളുടെ മുൻനിര വിതരണക്കാരാണ് എഎസ്ഡി.

ഏഷ്യൻ പെയിന്റ്സിന്റെ മൂന്നാമത്തെ നിക്ഷേപം നാനോ ടെക്‌നോളജി കമ്പനിയായ ഹരീന്ദ് കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിലായിരിക്കും. ഇതിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നതിനായി ഏഷ്യൻ പെയിന്റ്‌സ് കമ്പനിയുടെ നിലവിലുള്ള ഓഹരി ഉടമകളുമായി കൃത്യമായ കരാറിൽ ഏർപ്പെട്ടു.

X
Top