കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

മികച്ച നേട്ടം കൈവരിച്ച് ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ഇന്‍ഫ്‌ളെയിം അപ്ലയന്‍സസ് ബുധനാഴ്ച 7 ശതമാനത്തിലധികം ഉയര്‍ന്നു. ഹിന്‍ഡ് വെയര്‍ അപ്ലയന്‍സിനായി 45,000 അടുക്കള ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള കാരാര്‍ ഈയിടെ കമ്പനിയെ തേടിയെത്തിയിരുന്നു. തുടര്‍ന്നാണ് ഓഹരി നേട്ടമുണ്ടാക്കിയത്.

കഴിഞ്ഞ ഒരുവര്‍ഷത്തില്‍ 142 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമുണ്ടാക്കിയ ഓഹരി കൂടിയാണ് ഇത്. നിലവില്‍ 480 രൂപ വിലയുള്ള ഓഹരി ഏപ്പോള്‍ വേണമെങ്കിലും ബ്രേക്ക്ഔട്ട് തുടങ്ങാമെന്ന് ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാര്‍ട്ടില്‍ 34 ആഴ്ച കപ്പ് പാറ്റേണ്‍ ബ്രേക്ക്ഔട്ട് ലെവലായ 500 നടുത്താണ് ഓഹരി എന്നതാണ് കാരണം.

ഹ്രസ്വകാലത്തില്‍ ഓഹരി 850 രൂപവരെ കുതിപ്പു തുടരുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ജൂണിലവസാനിച്ച പാദത്തില്‍ ആശിഷ് കച്ചോലിയ കമ്പനിയിലെ തന്റെ പങ്കാളിത്തം ഉയര്‍ത്തിയിരുന്നു.

X
Top