ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

നടന്‍ അര്‍ഷാദ് വാര്‍സിയുള്‍പ്പെടെ 31 പേരെ വിലക്കി സെബി

ന്യൂഡല്‍ഹി: നടന്‍ അര്‍ഷാദ് വാര്‍സിയ്ക്കും ഭാര്യ മരിയ ഗൊരേത്തി വാര്‍സിയ്ക്കും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ വിലക്ക്. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ അപ്ലോഡ് ചെയ്ത് സാധന ബ്രോഡ്കാസ്റ്റിന്റെ ഷെയറുകളില്‍ കൃത്രിമം കാണിച്ചതിനാണ് നടപടി. അര്‍ഷാദ് വാര്‍സിയും ഭാര്യ മരിയ ഗൊരേത്തി വാര്‍സിയും ഉള്‍പ്പെടെ 31 വ്യക്തികള്‍ വിലക്ക് നേരിട്ടു.

യൂട്യൂബ് ചാനലുകളായ ‘മണിവൈസ്’, ‘ദി അഡൈ്വസര്‍’ എന്നിവയുടെ സ്രഷ്ടാവായ മനീഷ് മിശ്രയും അര്‍ഷാദ് വാര്‍സിയും സാധന ബ്രോഡ്കാസ്റ്റിന്റെ പ്രമോട്ടര്‍മാരും ചേര്‍ന്ന്കമ്പനി ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരോട് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് ഓഹരികളുടെ വില കൃത്രിമമായി വര്‍ദ്ധിപ്പിക്കുകയും ലാഭമെടുപ്പ് നടത്തുകയും ചെയ്തു, സെബി ആരോപിക്കുന്നു.

സാധന ബ്രോഡ്കാസ്റ്റ് ലിമിറ്റഡിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്നും ഏറ്റെടുക്കലിനുശേഷം കമ്പനിയുടെ മാര്‍ജിന്‍ മെച്ചപ്പെടുമെന്നും ഒരു വീഡിയോയില്‍ പ്രതി പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടിവി നിര്‍മ്മാണത്തില്‍ നിന്ന് സിനിമാ നിര്‍മ്മാണത്തിലേക്ക് കമ്പനി മാറുകയാണെന്നും നാല് ഭക്തിഗാന സിനിമകള്‍ നിര്‍മ്മിക്കാന്‍ 1100 കോടി രൂപയ്ക്ക് ഒരു വലിയ അമേരിക്കന്‍ കോര്‍പ്പറേഷന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മറ്റൊരു വീഡിയോ അവകാശപ്പെട്ടു.

X
Top