ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

‘കഴ്സറുമായുള്ള’ വാണിജ്യ പങ്കാളിത്തം അവസാനിപ്പിക്കുന്നതായി ഓപ്പൺഎഐ

ർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വമ്പന്മാരായ ഓപ്പൺഎഐയും ഇലോൺ മസ്കും തമ്മിലുള്ള ശത്രുത പുതിയൊരു തലത്തിലേക്ക്. പ്രമുഖ എഐ കോഡിങ് ടൂളായ ‘കഴ്സറുമായുള്ള’ വാണിജ്യ പങ്കാളിത്തം അവസാനിപ്പിക്കുന്നതായി സാം ഓൾട്ട്മാന്റെ ഓപ്പൺഎഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്, കഴ്സറിന്റെ മാതൃസ്ഥാപനമായ എനിസ്ഫിയർ ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ നിർണായക നടപടി.

കരാർ വ്യവസ്ഥകൾ ലംഘിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് തീരുമാനത്തിന് കാരണമായി ഓപ്പൺഎഐ ചൂണ്ടിക്കാണിക്കുന്നത്. മസ്കിന്റെ കമ്പനികൾ മുൻകാലങ്ങളിൽ സേവന വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും, സ്പേസ് എക്സിനു കീഴിൽ തങ്ങളുടെ സാങ്കേതികവിദ്യ സുരക്ഷിതമായി ഉപയോഗിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.

വരാനിരിക്കുന്ന പുതിയ മോഡലുകളുടെ സുരക്ഷയും ഉത്തരവാദിത്തവും മുൻനിർത്തിയാണ് ഈ കടുത്ത നടപടിയെന്നും നവംബർ 12-ഓടെ കഴ്സറിലേക്കുള്ള ഓപ്പൺഎഐ മോഡലുകളുടെ നേരിട്ടുള്ള പ്രവേശനം പൂർണ്ണമായി നിലയ്ക്കുമെന്നും കമ്പനി അറിയിച്ചു.

അതേസമയം, ഓപ്പൺഎഐയുടെ നടപടി നിരാശാജനകമാണെന്ന് കഴ്സർ സഹസ്ഥാപകനും നിലവിൽ സ്പേസ് എക്സ് ഉദ്യോഗസ്ഥനുമായ മൈക്കൽ ട്രൂവൽ പ്രതികരിച്ചു. വർഷങ്ങളായി ഓപ്പൺഎഐ പ്ലാറ്റ്‌ഫോമുമായി ചേർന്ന് പ്രവർത്തിച്ചവരാണ് തങ്ങളെന്നും പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നോൺ-പ്രോഫിറ്റ് സ്ഥാപനത്തിൽ നിന്ന് ലാഭലക്ഷ്യത്തിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് മസ്കും ഓൾട്ട്മാനും തമ്മിൽ നേരത്തെ തന്നെ നിയമപോരാട്ടങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ടെക് ലോകത്തെ ഞെട്ടിക്കുന്ന പുതിയ നീക്കം രംഗം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

X
Top