റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങി സെറ്റ്‌വര്‍ക്ക്

കൊച്ചി: ഇന്ത്യയിലും ആഗോളതലത്തിലും വ്യാവസായിക, ഉപയോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കായി പ്രവർത്തിക്കുന്ന സങ്കേതികവിദ്യാധിഷ്ഠിത അസറ്റ്‌ലൈറ്റ് മാനുഫാക്ചറിംഗ് പ്ലാറ്റ്‌ഫോമായ സെറ്റ്‌വർക്ക് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാരംഭ രേഖകള്‍ (യുഡിആർഎച്ച്‌പി) സമർപ്പിച്ചു.

ഒരു രൂപ മുഖവിലയുള്ള 2,600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 96,837,455 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊട്ടക് മഹീന്ദ്ര കാപ്പിറ്റല്‍ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ഗോള്‍ഡ്മാൻ സാക്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, അവെൻഡസ് ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യല്‍ ലിമിറ്റഡ്, എച്ച്‌എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപ്പിറ്റല്‍
മാർക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, പന്റോമത്ത് ക്യാപ്പിറ്റല്‍ അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മനേജർമാർ.

X
Top