റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

റെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരം

ന്യൂഡൽഹി: വിദേശ നിക്ഷേപം ആകർഷിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലെത്തി.

ആഗസ്റ്റ് 21ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 1,242.2 കോടി ഡോളർ വർദ്ധനയോടെ 72,932.8 കോടി ഡോളറിലെത്തി ചരിത്രം സൃഷ്ടിച്ചു.

നടപ്പുവർഷം ഫെബ്രുവരി 7ന് അവസാനിച്ച വാരത്തിൽ രേഖപ്പെടുത്തിയ 72,849.4 കോടി ഡോളറിന്റെ റെക്കാഡാണ് മറികടന്നത്.

പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതോടെ രൂപയ്ക്ക് സ്ഥിരത പകരാൻ വലിയ തോതിൽ ഡോളർ വിറ്റഴിച്ചതിനാലാണ് പിന്നീട് വിദേശ നാണയ ശേഖരത്തിൽ ഇടിവുണ്ടായത്.

ആഗസ്റ്റ് മൂന്നാം വാരം യൂറോയും യെന്നും അടക്കമുള്ള വിദേശ നാണ്യങ്ങളുടെ മൂല്യം 948.2 കോടി ഡോളർ വർദ്ധനയോടെ 59,133.3 കോടി ഡോളറായി.

സ്വർണ ശേഖരത്തിന്റെ മൂല്യം 280.1 കോടി ഡോളർ ഉയർന്ന് 11,421.8 കോടി ഡോളറായി.

X
Top