ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായി

ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് ലക്ഷം കോടിയോളം രൂപ!

മുംബൈ: രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ കണക്കുകൾ ഏതൊരാളെയും അമ്പരപ്പിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവെയർനസ് (ഡി.ഇ.എ) ഫണ്ടിലേക്ക് ഇത്തരത്തിൽ മാറ്റപ്പെട്ട തുക ഇപ്പോൾ ഏകദേശം ഒരു ലക്ഷം കോടി രൂപയോടടുത്തിരിക്കുന്നു.

പാർലമെന്റിൽ ധനമന്ത്രാലയം പങ്കുവെച്ച ഔദ്യോഗിക വിവരങ്ങൾ പ്രകാരം, ഇത്തരത്തിൽ ഫണ്ടിലേക്ക് മാറ്റിയ അവകാശികളില്ലാത്ത തുക 2025 ജൂൺ 30-ലെ 90,545 കോടി രൂപയിൽ നിന്ന് 2026 ജനുവരി 31 ആയപ്പോഴേക്കും 98,073 കോടി രൂപയായാണ് കുത്തനെ ഉയർന്നിരിക്കുന്നത്.

വർഷങ്ങളായി ബാങ്ക് അക്കൗണ്ടുകളിലെ പണം അവകാശികളില്ലാതെ കിടക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളാണുള്ളത്. പഴയതോ അപൂർണമോ ആയ ഉപഭോക്തൃ വിവരങ്ങളും, അക്കൗണ്ട് ഉടമയുടെ മരണത്തെ തുടർന്ന് നോമിനികൾക്കോ നിയമപരമായ അവകാശികൾക്ക് അങ്ങനെയൊരു അക്കൗണ്ട് ഉണ്ടെന്ന വിവരം അറിയാതെ പോകുന്നതുമെല്ലാം ഇതിന് പ്രധാന കാരണമാകുന്നുണ്ട്.

തുകയെക്കുറിച്ച് അറിവുണ്ടെങ്കിൽ തന്നെ ആവശ്യമായ രേഖകളുടെ അഭാവം കാരണം പണം കൈപ്പറ്റാൻ കഴിയാതെ വരുന്നതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

നിശ്ചിത സമയപരിധി വരെ അക്കൗണ്ടുകളിലെ നിക്ഷേപം അവകാശികളില്ലാതെ കിടക്കുകയാണെങ്കിൽ ബാങ്കുകൾ അവ ആർ.ബി.ഐയുടെ ‘ഡി.ഇ.എ’ ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിനർത്ഥം അക്കൗണ്ട് ഉടമയ്ക്കോ നിയമപരമായ അവകാശികൾക്ക് പണം പൂർണ്ണമായി നഷ്ടപ്പെട്ടു എന്നല്ല.

ആവശ്യമായ നടപടിക്രമങ്ങൾക്കും രേഖകൾക്കും വിധേയമായി അർഹരായ അവകാശികൾക്ക് പണം വീണ്ടെടുക്കാൻ സഹായിക്കേണ്ട ഉത്തരവാദിത്തം ബാങ്കുകൾക്കുണ്ട്. എങ്കിലും ഈ സൗകര്യം അധികമാരും വിനിയോഗിക്കാത്തത് കാരണം ഇത്തരത്തിലുള്ള തുകയുടെ അളവ് വർഷാവർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും പണം വീണ്ടെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനുമായി പ്രത്യേക ഡ്രൈവുകൾ നടത്താൻ 2025-ൽ ആർ.ബി.ഐ ബാങ്കുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിവരങ്ങൾ എല്ലാ മാസവും വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിക്കാനും പൊതുജന ബോധവൽക്കരണം ശക്തമാക്കാനും ബാങ്കുകൾക്ക് നിർദ്ദേശമുണ്ട്.

X
Top