100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

അര്‍ച്ചീന്‍ കെമിക്കല്‍സ്‌ 10% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

സ്‌പെഷ്യാലിറ്റി കെമിക്കല്‍ കമ്പനിയായ അര്‍ച്ചീന്‍ കെമിക്കല്‍ ഇന്റസ്‌ട്രീസ്‌ ഇന്ന്‌ പത്ത്‌ ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 407 രൂപ ഇഷ്യു വിലയുണ്ടായിരുന്ന അര്‍ച്ചീന്‍ കെമിക്കല്‍സ്‌ എന്‍എസ്‌ഇയില്‍ 450 രൂപയ്‌ക്കാണ്‌ വ്യാപാരം ആരംഭിച്ചത്‌.

അതിനു ശേഷം വില 476 രൂപ വരെ ഉയര്‍ന്നു. നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ അര്‍ച്ചീന്‍ കെമിക്കല്‍സിന്റെ ഐപിഒക്കു ലഭിച്ചത്‌. കമ്പനിയുടെ ഐപിഒ 32.23 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടിരുന്നത്‌.

നിക്ഷേപക സ്ഥാപനങ്ങള്‍ 48.91 മടങ്ങും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ 14.90 മടങ്ങും ചെറുകിട നിക്ഷേപകര്‍ 9.96 മടങ്ങുമാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌.

നവംബര്‍ 9 മുതല്‍ നവംബര്‍ 11 വരെ യായിരുന്നു അര്‍ച്ചീന്‍ കെമിക്കല്‍സിന്റെ ഐപിഒ. പബ്ലിക്‌ ഇഷ്യു വഴി 1462 കോടി രൂപയാണ്‌ കമ്പനി സമാഹരിച്ചത്‌. ഇതില്‍ 805 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പന വഴിയാണ്‌.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക എന്‍സിഡികളിലെ നിക്ഷേപം തിരികെ നല്‍കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

2019-20ല്‍ 617 കോടി രൂപയായിരുന്ന അര്‍ച്ചീന്‍ കെമിക്കല്‍ ഇന്റസ്‌ട്രീസ്‌ ലിമിറ്റഡിന്റെ വരുമാനം 2021-22ല്‍ 1142.83 കോടി രൂപയായി വളര്‍ന്നു. വരുമാനത്തില്‍ 36 ശതമാനം ശരാശരി പ്രതിവര്‍ഷ വളര്‍ച്ചയാണ്‌ ഇക്കാലയളവിലുണ്ടായത്‌.

188.56 കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ലാഭം. 2021-22 മുതലാണ്‌ കമ്പനി ലാഭത്തിലായത്‌.

സ്‌പെഷ്യാലിറ്റി കെമിക്കല്‍ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനവും കയറ്റുമതിയും നടത്തുന്ന കമ്പനി വേറിട്ട മേഖലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

X
Top