മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗംപശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് വ്യാപാരത്തിൽ തിരിച്ചടി നേരിട്ട് ഇന്ത്യ

ഏപ്രില്‍ വ്യാപാര ഡാറ്റ ‘ തിളങ്ങുന്ന ഇന്ത്യയിലേയ്ക്ക്’ വിരല്‍ ചൂണ്ടുന്നു – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇറക്കുമതി, കയറ്റുമതികളിലെ യഥാക്രമം 14 ശതമാനം,12.7 ശതമാനം ഇടിവ് ഒറ്റനോട്ടത്തില്‍ വരാനിരിക്കുന്ന ആഗോള പ്രതിസന്ധി വിളിച്ചോതുന്നു. ചരക്ക് വിലയിലെ ഇടിവിന്റെയും മന്ദഗതിയിലുള്ള ആഗോള ഡിമാന്‍ഡിന്റെയും ലക്ഷണങ്ങള്‍ കഴിഞ്ഞ മാസത്തെ വ്യാപാര ഡാറ്റയില്‍ ദൃശ്യമാണ്. പക്ഷേ ആഴത്തിലുള്ള വിശകലനം മറ്റൊരു ചിത്രമാണ് വെളിവാക്കുന്നത്.

ഏപ്രില്‍ ഡാറ്റകള്‍ യഥാര്‍ത്ഥത്തില്‍ ശക്തമായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു. നിരീക്ഷണങ്ങള്‍.

  • ഇന്ത്യയുടെ സേവന കയറ്റുമതിയെ ആഗോള മാന്ദ്യം ബാധിച്ചിട്ടില്ല. ഏപ്രിലില്‍ സേവനകയറ്റുമതി 25 ശതമാനം ഉയര്‍ന്ന് 30.36 ബില്യണ്‍ ഡോളറിന്റേതായി. യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉയര്‍ന്ന വേതന ചെലവുകള്‍ നേരിടുമ്പോള്‍, കൂടുതല്‍ ബാക്ക് ഓഫീസ് ബിസിനസ്സ് – അക്കൗണ്ടുകള്‍, റിസ്‌ക് മാനേജ്‌മെന്റ്, കോംപ്ലിയന്‍സ് – ഇന്ത്യയിലേക്ക് ഒഴുകുന്നു.
  • ഇറക്കുമതി ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 14 ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും, യന്ത്രസാമഗ്രികളുടെയും ഇരുമ്പിന്റെയും ഉരുക്കിന്റെയും ഇറക്കുമതി 15 ശതമാനം ഉയര്‍ന്നു. ഇത് ഇന്ത്യന്‍ വ്യവസായം ചലനാത്മകമായതിന്റെ ലക്ഷണമാണ്. യന്ത്രങ്ങള്‍ക്കും ലോഹ ഇന്‍പുട്ടുകള്‍ക്കുമുള്ള ആവശ്യത്തെയാണ് ഇത് കാണിക്കുന്നത്.
  • മൂന്നാമതായി, പെട്രോളിയം ഉല്‍പന്നങ്ങള്‍, സ്വര്‍ണം, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെത് കുറഞ്ഞപ്പോള്‍ ഇലക്ട്രോണിക്‌സ് കയറ്റുമതി 26 ശതമാനം ഉയര്‍ന്നു. ആപ്പിള്‍ ഇഫക്ട് കാരണമായിരിക്കാം ഇത്.
  • അവസാനമായി, ഇന്ത്യയുടെ വ്യാപാര അക്കൗണ്ട് കമ്മിയിലല്ല. 15.26 ബില്യണ്‍ ഡോളറിന്റെ ചരക്ക് വ്യാപാര കമ്മിയും 13.86 ബില്യണ്‍ ഡോളര്‍ സേവന മിച്ചവും ചേര്‍ത്താല്‍ മൊത്തത്തിലുള്ള കമ്മി 1.38 ബില്യണ്‍ ഡോളറാണ്. വാസ്തവത്തില്‍, മൊത്തത്തിലുള്ള കമ്മി 2023 ല്‍ എല്ലാ മാസവും കുറഞ്ഞ ഒറ്റ അക്കത്തിലാണ്. ഇത് സമ്പദ്വ്യവസ്ഥയുടെ മത്സരക്ഷമതയെ സൂചിപ്പിക്കുന്നു. സന്തുലിതമായ കറന്റ് അക്കൗണ്ട്, രൂപയുടെ ആഘാതത്തെക്കുറിച്ച് ആശങ്കപ്പെടാതെ സ്വതന്ത്ര നടപടികള്‍ക്ക് അധികൃതരെ പ്രാപ്തരാക്കുന്നു.

X
Top