ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ആപ്പിള്‍ എയര്‍പോഡ്‌സിനുള്ള ഘടകങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നും

ന്യൂഡല്‍ഹി: ജബില്‍ ഇന്‍കോര്‍പ്പറേഷന്‍, ആപ്പിള്‍ എയര്‍പോഡ്‌സിന്റെ (AirPosd) ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. രാജ്യത്ത് ഭാഗികമായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ആപ്പിള്‍ ഉല്‍പ്പന്നമായി ഇതോടെ എയര്‍പോര്‍ഡ്‌സ് മാറി. ഇന്ത്യയുടെ ഉല്‍പ്പാദനം ഇതുവരെ ഐഫോണില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

വയര്‍ലെസ് ഇയര്‍ഫോണുകള്‍ അസംബിള്‍ ചെയ്യുന്ന ചൈനയിലേക്കും വിയറ്റ്നാമിലേക്കുമാണ് ജബില്‍ ഇന്‍കോര്‍പ്പറേഷന്‍ ഘടകങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ചൈനയുടെ ഉപകരണ ഉത്പാദനത്തെ മരവിപ്പിച്ചതാണ് കാരണം.

ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഇന്ത്യയും ഒരുങ്ങുന്നു.ബ്ലുംബര്‍ഗ് പറയുന്നതനുരിച്ച് ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചതിന് ശേഷമുള്ള നിര്‍ണ്ണായക സംഭവമാണ് എയര്‍പോര്‍ഡ്‌സ് കയറ്റുമതി.

പൂനെയില്‍ സ്ഥാപിതമായ 858,000 ചതുരശ്ര അടി (80,000 ചതുരശ്ര മീറ്റര്‍) പ്ലാന്റിലാണ് ജബില്‍ ആപ്പിള്‍ ഘടകങ്ങളുടെ നിര്‍മ്മാണം നടത്തുന്നത്. 2500 ലധികം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. ഒരു യുഎസ് മാനുഫാക്ച്വറിംഗ് സേവന ദാതാക്കളാണ് കമ്പനി.

X
Top