ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

5 ബില്യൺ ഡോളറിന്റെ വരുമാനം ലക്ഷ്യമിട്ട് അപ്പോളോ ടയേഴ്സ്

ഗുരുഗ്രാം: ഗുരുഗ്രാം ആസ്ഥാനമായുള്ള അപ്പോളോ ടയേഴ്‌സ്, പണപ്പെരുപ്പം മൂലമുള്ള മാന്ദ്യ ആശങ്കകൾക്കിടയിലും ഒന്നാം പാദത്തിൽ സ്വദേശത്തും വിദേശത്തും ശക്തമായ വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. 2026 സാമ്പത്തിക വർഷത്തോടെ 5 ബില്യൺ ഡോളറിന്റെ വരുമാനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അപ്പോളോ ടയേഴ്‌സ് അറിയിച്ചു.

വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അപ്പോളോ, വ്രെഡെസ്റ്റീൻ ബ്രാൻഡുകളിലുടനീളം ഇലക്ട്രിക് വാഹനങ്ങൾക്കായി ടയറുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ കമ്പനി ശക്തമാക്കിയിട്ടുണ്ട്. അടുത്ത കുറച്ച് വർഷങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) സ്വീകരിക്കുന്നത് വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും, അതനുസരിച്ച് പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിലും ഇരുചക്രവാഹന വിഭാഗത്തിലും ഡിമാൻഡ് നിറവേറ്റാൻ കമ്പനി തയ്യാറെടുക്കുകയാണെന്ന് അപ്പോളോ ടയേഴ്‌സ് പ്രസിഡന്റ് സതീഷ് ശർമ പറഞ്ഞു.

ഇലക്‌ട്രിക് പാസഞ്ചർ വാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി ആംപീരിയോൺ, വാവ് എന്നീ രണ്ട് ടയർ ബ്രാൻഡുകൾ കമ്പനി പുറത്തിറക്കിയതായും, അവ ശബ്‌ദം കുറയ്ക്കുന്നതിനും ഇവികളുടെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ മുന്നോട്ട് പോകുന്ന ലൈനപ്പ് വിപുലീകരിക്കുമെന്നും യൂറോപ്യൻ വിപണിയിലെ വ്രെഡെസ്റ്റീൻ ബ്രാൻഡിലൂടെ ഇവികളുടെ ആവശ്യകതകൾ നിറവേറ്റുമെന്നും ശർമ്മ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്ക് ഈ ടയറുകൾ വിതരണം ചെയ്യുന്നതിനായി അപ്പോളോ ടയേഴ്‌സ് ഇതിനകം തന്നെ ഇന്ത്യയിലെ ഒന്നിലധികം ഒഇഎമ്മുകളുമായി ചർച്ച നടത്തിവരികയാണെന്നും പിവി, ടൂ വീലർ സെഗ്‌മെന്റുകളിലെ ഇന്ത്യയിലെ ഇവി സ്‌പെയ്‌സിൽ ഭൂരിപക്ഷം വിപണി വിഹിതം നേടാൻ തങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്നും ശർമ്മ കൂട്ടിച്ചേർത്തു.

X
Top