ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി ചൈനഎൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ധനച്ചെലവ് കുത്തനെ കൂടുന്നു; വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യതസമുദ്ര വ്യാപാര മേഖലയ്ക്ക് കരുത്തേകാൻ ഭാരത് മാരിടൈം ഇൻഷ്വറൻസ് പൂൾഅക്ഷയതൃതീയ വിൽപന പൊടിപൊടിച്ചു; വിറ്റത് 2,000 കോടിയുടെ സ്വർണം

അപാര്‍ ശക്തി ഗ്രീന്‍ വയര്‍ കേരള വിപണിയില്‍

കൊച്ചി: ഇലക്ട്രിക് വയര്‍ നിര്‍മാതാക്കളായ അപാര്‍ ഇന്‍ഡസ്ട്രീസ് ‘അപാര്‍ ശക്തി ഗ്രീന്‍ വയര്‍’ കേരള വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അപാര്‍ ഇന്‍ഡസ്ട്രീസ് സിഇഒ ശശി അമിന്‍, സെയില്‍സ് ആൻഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുഭാശിഷ് ഡേ, ദക്ഷിണേന്ത്യ റീജണല്‍ സെയില്‍സ് ഡിജിഎം ഷിബിന്‍ ജോസ്, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ഷൈലജ ചോപ്ര, നോര്‍ത്ത് കേരള ഏരിയ സെയില്‍സ് മാനേജര്‍ പി അഭിജിത്, സൗത്ത് കേരള ഏരിയ സെയില്‍സ് മാനേജര്‍ വി കെ ആദര്‍ശ്, മധ്യ കേരള ഏരിയ സെയില്‍സ് മാനേജര്‍ മുഹമ്മദ് ഇഷാക്ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് അപാര്‍ ശക്തി ഗ്രീന്‍ വയര്‍ കേരള വിപണിയില്‍ ഇറക്കിയത്.

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി 99.97% ശുദ്ധമായ ചെമ്പില്‍ തീ, ചൂട്, പുക, വിഷ വാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും മികച്ച സംരക്ഷണം നല്‍കുന്ന വിധത്തിലാണ് അപാര്‍ ശക്തി ഗ്രീന്‍ വയര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് അപാര്‍ ഇന്‍ഡസ്ട്രീസ് സിഇഒ ശശി അമിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൂര്‍ണ സുരക്ഷ, പരിസ്ഥിതി സൗഹൃദം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി 100% റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നതും പൂര്‍ണമായും ലെഡ്ഫ്രീയുമാണ് അപാര്‍ ശക്തി ഗ്രീന്‍ വയറുകളെന്നും സിഇഒ വ്യക്തമാക്കി.

അപാറിന്റെ ലൈറ്റ് ഡ്യൂട്ടി കേബിള്‍(എല്‍ഡിസി) നിര ഇ-ബീം സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതും 70 വര്‍ഷം വരെ കാലാവധി ഉള്ളതുമായ അപാര്‍ അണു ശക്തി ഫയര്‍ പ്രൊട്ടക്റ്റ്, 50 വര്‍ഷം വരെ ആയുസുള്ള അപാര്‍ അണുശക്തി എന്നീ പ്രീമിയം വയറിംഗ് നിരയിലേയ്ക്കാണ് അപാര്‍ ശക്തിയും എത്തുന്നതെന്നും ശശി അമിന്‍ പറഞ്ഞു. 1958-ല്‍ പ്രവര്‍ത്തനം ആരംഭിച്ച അപാര്‍ ഇന്‍ഡസ്ട്രീസ് സ്‌പെഷ്യല്‍ കേബിളുകള്‍, പോളിമര്‍, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ആഗോള തല കമ്പനിയാണ്.

X
Top