ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞുകേരളത്തെ കടത്തി വെട്ടി വികസനത്തിൻെറ തമിഴ്നാട് മോഡൽരാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി

റെസല്യൂഷൻ പ്ലാനുമായി മുന്നോട്ട് പോകാൻ ആർസിഎഫ്എൽ വായ്പക്കാർക്ക് അനുമതി

മുംബൈ: അനിൽ അംബാനി പ്രമോട്ട് ചെയ്യുന്ന റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡിലെ (ആർസിഎഫ്എൽ) വായ്പക്കാർക്ക് കമ്പനിയുടെ റെസല്യൂഷൻ പ്ലാനുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതി അനുമതി നൽകി.

ഡിബഞ്ചർ ട്രസ്റ്റ് ഡീഡിനും (ഡിടിഡി) സെൻട്രൽ ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾക്കും വിരുദ്ധമായി എല്ലാ ബോണ്ട് ഉടമകളും വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ കടക്കാരുടെ വോട്ടിംഗ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വോട്ടിംഗ് പുതിതായി നടത്തിയാൽ കാലതാമസമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പദ്ധതിക്ക് അനുമതി നൽകി.

സെബി സർക്കുലറിന് കീഴിൽ നിർദ്ദേശിച്ചിട്ടുള്ള വ്യത്യസ്ത വോട്ടിംഗ് സംവിധാനം റെസല്യൂഷൻ പ്രക്രിയയെ കൂടുതൽ വൈകിപ്പിക്കുകയും റീട്ടെയിൽ ഡിബഞ്ചർ ഹോൾഡർമാർ ഉൾപ്പെടെയുള്ള ഓഹരി ഉടമകളുടെ ഏറ്റെടുക്കുൽ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും. അത്തരം റെസല്യൂഷൻ പ്രക്രിയയുടെ അഴിച്ചുപണിക്ക് കൂടുതൽ സമയമെടുക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

അതേസമയം വിയോജിപ്പുള്ള കടപ്പത്ര ഉടമകൾ പദ്ധതിയോട് യോജിക്കുന്നില്ലെങ്കിൽ കുറഞ്ഞ തുകയ്ക്ക് തീർപ്പാക്കേണ്ടിവരുമെന്ന് സുപ്രീം കോടതി പറഞ്ഞു. വിയോജിപ്പുള്ള കടക്കാർ മൊത്തം കടക്കാരുടെ 5% ൽ താഴെയാണ്. എന്നാൽ ആർ‌സി‌എഫ്‌എല്ലിനായുള്ള ഓതം ഇൻവെസ്റ്റ്‌മെന്റ് & ഇൻഫ്രാസ്ട്രക്ചറിന്റെ റെസല്യൂഷൻ പ്ലാനിന് ഇതിനകം തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഓതം ആർ‌സി‌എഫ്‌എൽ കടക്കാർക്ക് 9,017 കോടി രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

X
Top