രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

273 കോടി രൂപയുടെ ബാധ്യത കൂടി അടച്ച് തീർത്ത് അനിൽ അംബാനി

ബിസിനസിൽ പഴയ പ്രതാപത്തിലേക്ക് അനിൽ അംബാനി മടങ്ങിയെത്തുമോ? എത്തും എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ഏതാനും നാളുകളായി ലഭിച്ചു കൊണ്ടിരിക്കുന്നത്. കടബാധ്യതകൾ തീർത്ത് ഒരു തിരിച്ചു വരവിനാണ് അദ്ദേഹം ശ്രമിക്കുന്നത്.

അടുത്തിടെ തന്റെ പല കമ്പനികളുടെയും ബാധ്യതകൾ തീർക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ സബ്സിഡിയറി കമ്പനിയുടെ 273 കോടി രൂപയുടെ കടം പലിശയടക്കം മുഴുവനായി തിരിച്ചടച്ചിരിക്കുകയാണ്.

റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് കീഴിലുള്ള സബ്സിഡിയറി കമ്പനിയാണ് ജെ.ആർ ടോൾ റോ‍ഡ് പ്രൈവറ്റ് ലിമിറ്റഡ്. ഈ കമ്പനിയുടെ യെസ് ബാങ്കിലുണ്ടായിരുന്ന ബാധ്യതയാണ് തീർത്തിരിക്കുന്നത്. എക്സ്ചേഞ്ച് ഫയലിങ്ങിലൂടെയാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഈ വിവരം അറിയിച്ചിരിക്കുന്നത്. പലിശയടക്കം യെസ് ബാങ്കിൽ നിലവിലുണ്ടായിരുന്ന മുഴുവൻ കടവും തീർത്തതായിട്ടാണ് അറിയിച്ചിരിക്കുന്നത്.

പലിശ കുറയ്ക്കുക എന്ന സ്ട്രാറ്റജി
റിലയൻസ് ഇൻഫ്രയുടെ കടം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണിത്. നിയപരമായ കടബാധ്യതകൾ കുറച്ചു കൊണ്ടു വന്ന് ഇൻഫ്രാസ്ട്രക്ചർ-എനർജി മേഖലകളിലെ ബിസിനസിൽ പ്രവർത്തനക്ഷമത വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ ചിലവുകൾ വർധിക്കുന്നത് സംബന്ധിച്ച് സമ്മർദ്ദം നേരിടുന്ന സമയത്താണ് റിലയൻസിന്റെ നീക്കം. മൂലധനച്ചിലവ് കൂടുതലുള്ള ഇത്തരം ബിസിനസിൽ പലിശ കുറച്ചു കൊണ്ടു വന്ന് മാർജിൻ വർധിപ്പിക്കുക എന്ന സ്ട്രാറ്റജിക് സമീപനമാണ് റിലയൻസ് ഇൻഫ്ര കൈക്കൊണ്ടിരിക്കുന്നതെന്ന് കാണാം.

അനിൽ അംബാനിയും, ബാധ്യതകളുടെ ഒഴിവാക്കലും
2025 സാമ്പത്തിക വർഷത്തിൽ മാത്രം റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 3,300 കോടി രൂപയുടെ കടബാധ്യതയാണ് വീട്ടിയത്. റോസ പവർ സപ്ലൈ കമ്പനി 485 കോടി രൂപയുടെ കടം തീർത്ത് കടരഹിത കമ്പനിയായി മാറി. റിലയൻസ് പവർ നേരത്തെ തന്നെ 3,872 കോടി രൂപയുടെ കടബാധ്യതകൾ തീർത്തു.

ജെ.ആർ ടോൾ റോഡ്
റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് കീഴിലുള്ള special purpose vehicle കമ്പനിയാണിത്. 52 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പാത -11ന്റെ വികസനം, ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയിൽ ഫോക്കസ് ചെയ്തിരിക്കുന്നു.

ജയ്പൂരിൽ നിന്നും രാജസ്ഥാനിലെ റീൻഗസ് എന്നയിടം വരെ പോകുന്ന ഹൈവേയാണിത്. ഈ പ്രൊജക്ട് ‘Design-Build-Finance-Operate-Transfer’ (DBFOT) മോഡലിലാണ് നടപ്പാക്കിയിരിക്കുന്നത്. 2013 മുതൽ ഈ ഹൈവേയുടെ ഓപ്പറേഷൻസ്, ടോൾ പിരിവ് എന്നിവ നടക്കുന്നു.

X
Top