സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ഗൂഗിള്‍ ആൻഡ്രോയിഡ് 15 പുറത്തിറക്കി

ൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിള്‍ പുതിയ ഒഎസ് പുറത്തിറക്കിയതായി അറിയിച്ചത്.

ആൻഡ്രോയിഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്‌ട് ആയി ഇതിന്റെ സോഴ്സ് കോഡ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ഡെവലപ്പർമാർക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകള്‍ നിർമിക്കാൻ സാധിക്കും.

വരും ആഴ്ചകളിലാണ് ആൻഡ്രോയിഡ് 15 ഫോണുകളിലെത്തുക. ഗൂഗിള്‍ പിക്സല്‍ ഫോണുകളിലാണ് ആദ്യമെത്തുക. മാസങ്ങള്‍ നീണ്ട ബീറ്റാ പരീക്ഷണ ഘട്ടം പൂർത്തിയാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് പുറമെ, സാംസങ്, ഓണർ, ഐഖൂ, ലെനോവൊ, മോട്ടോറോള, നത്തിങ്, വണ്‍ പ്ലസ്, ഓപ്പോ, റിയല്‍മി, ഷാർപ്പ്, സോണി, ടെക്നോ, വിവോ, ഷാവോമി തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളിലും വരും മാസങ്ങളില്‍ ആൻഡ്രോയിഡ് 15 അപ്ഡേറ്റ് എത്തും.

പുതിയ വോളിയം കണ്‍ട്രോള്‍ പാനല്‍, പാർഷ്യല്‍ സ്ക്രീൻ ഷെയറിങ്, ഫുള്‍ സ്ക്രീൻ ആപ്പുകള്‍ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആൻഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്. വിൻഡോസ് ലാപ്ടോപ്പിലെ വെബ് ക്യാമറയായി സ്മാർട്ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്‍കും വിധമാണ് ആൻഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്. ടാബ് ലെറ്റുകള്‍ പോലുള്ള വലിയ സ്ക്രീനുകളിലെ മള്‍ടി ടാസ്കിങ്, പിക്ചർ ഇൻ പിക്ചർ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.

X
Top