ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

അംബുജ സിമന്റ്സിന്റെ അറ്റാദായത്തിൽ ഇടിവ്

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ സിമൻറ് നിർമ്മാതാക്കളായ അംബുജ സിമന്റ്സിന്റെ അറ്റ ​​വിൽപ്പന 14 ശതമാനം വർധിച്ച് 3,631 കോടി രൂപയായിട്ടും അറ്റാദായം 68.7 ശതമാനം ഇടിഞ്ഞ് 137.89 കോടി രൂപയായി കുറഞ്ഞു.

കമ്പനിയുടെ വിൽപ്പന അളവ് വർഷം തോറും 12.3% വർധിച്ച് 6.74 ദശലക്ഷം ടണ്ണിലെത്തി. അവലോകന കാലയളവിലെ നികുതിക്ക് മുമ്പുള്ള ലാഭം 156.30 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 703 കോടി രൂപയിൽ നിന്ന് ഇബിഐടിഡിഎ 56.76 ശതമാനം ഇടിഞ്ഞ് 304 കോടിയായി.

ഏകീകൃത അടിസ്ഥാനത്തിൽ, സിമന്റ് നിർമ്മാതാവിന്റെ അറ്റാദായം 94% ഇടിഞ്ഞ് 51 കോടി രൂപയായി ചുരുങ്ങിയപ്പോൾ ഇബിഐടിഡിഎ 76 ശതമാനം ഇടിഞ്ഞ് 334 കോടി രൂപയായി. പ്രൊമോട്ടർ ഗ്രൂപ്പായ അദാനി ഗ്രൂപ്പ് ഇക്വിറ്റി നിക്ഷേപം നടത്തുന്നതോടെ, വിപുലീകരണ പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്ന് അംബുജ സിമന്റ്സ് അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉൽപ്പാദന ശേഷി ഇരട്ടിയാക്കാനാണ് കമ്പനിയുടെ പദ്ധതി.

സിമന്റ്, അഗ്രഗേറ്റുകൾ, റെഡി-മിക്‌സ് കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മുൻനിര സിമന്റ് കമ്പനികളിലൊന്നാണ് അംബുജ സിമന്റ്‌സ്.

X
Top