രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

വിദേശത്തുനിന്ന് വമ്പന്‍ വായ്പ നേടി അംബാനി

മ്പന്‍ ഓഫ്‌ഷോര്‍ വായ്പ സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2.9 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയാണ് കമ്പനി സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ കമ്പനി ഒരു വര്‍ഷത്തിനിടെ നേടുന്ന ഏറ്റവും വലിയ വായ്പയാണിത്.

2025 മെയ് 9 ന് അന്തിമമാക്കിയ ഈ കരാര്‍ കമ്പനിയുടെ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലിനെയും, ആഗോള ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക ശക്തിയിലുള്ള ആത്മവിശ്വാസത്തെയും എടുത്തുകാണിക്കുന്നതാണ്.

റിലയന്‍സിന് ലഭിച്ച വായ്പ ഇരട്ട കറന്‍സി രൂപത്തിലുള്ളതാണ്. 2.9 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയില്‍ 2.4 ബില്യണ്‍ ഡോ്‌ളര്‍ യുഎസ് ഡോളറിലും, ബാക്കി 67.7 ബില്യണ്‍ ജാപ്പനീസ് യെന്‍ (ഏകദേശം 462 മില്യണ്‍ യുഎസ് ഡോളര്‍) എന്നിങ്ങനെയാണ്. ഈ ക്രമീകരണം റിലയന്‍സിന്റെ വൈവിധ്യമാര്‍ന്ന ഫണ്ടിംഗ് തന്ത്രത്തെയും, ഒന്നിലധികം ആഗോള കറന്‍സി പൂളുകളിലേക്കുള്ള കടന്നുകയറ്റത്തെയും അര്‍ത്ഥമാക്കുന്നു.

നേടിയ വായ്പയുടെ വ്യാപ്തിയും, പങ്കാളിത്തവുമായി കരാറിനെ ശ്രദ്ധേയമാക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന് വായ്പ നല്‍കാന്‍ ഏകദേശം 55 ബാങ്കുകള്‍ സിന്‍ഡിക്കേറ്റില്‍ ചേര്‍ന്നു.

ഈ വര്‍ഷം ഏഷ്യയിലെ ഒരു സിന്‍ഡിക്കേറ്റഡ് വായ്പയ്ക്കായി ഒത്തുകൂടിയ ഏറ്റവും വലിയ ഗ്രൂപ്പും ഇതുതന്നെ. വിപണി സാഹചര്യങ്ങള്‍ പൂര്‍ണമായി അനുകൂലമല്ലെങ്കിലും, മേഖലാതലത്തില്‍ മാന്ദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഉയര്‍ന്ന നിലവാരമുള്ള കോര്‍പ്പറേറ്റ് വായ്പകഷള്‍ അനുവദിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാണെന്നും ഇതു വ്യക്തമാക്കുന്നു.

നിലവില്‍ റിലയന്‍സിന് നല്‍കിയ വായ്പയ്ക്കു ശേഷം ഏഷ്യ- പസഫിക് മേഖലയിലുടനീളമുള്ള (ജപ്പാന്‍ ഒഴികെ) മൊത്തം സിന്‍ഡിക്കേറ്റഡ് വായ്പാ അളവ് 29 ബില്യണ്‍ യുഎസ് ഡോളറില്‍ (കറന്‍സി (യുഎസ് ഡോളര്‍, യൂറോ, യെന്‍)) എത്തി.

റിലയന്‍സിന്റെ കരാര്‍ മാത്രം ഈ ആകെ തുകയുടെ 10 ശതമാനം വരുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ആഗോളതലത്തില്‍ കമ്പനിയുടെ ആധിപത്യ സ്ഥാനവും, തന്ത്രപരമായ പ്രാധാന്യവും വിളിച്ചോതുന്നു.

ടെലികോം, റീട്ടെയില്‍, ഗ്രീന്‍ എനര്‍ജി എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലുടനീളം റിലയന്‍സ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലയന്‍സ് ഓഹരികളുടെ കുതിപ്പിനെ തുടര്‍ന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി നീണ്ട ഇടവേളയ്ക്കു ശേഷം അടുത്തിടെ വിണ്ടും 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടംനേടിയിരുന്നു.

ഇതിനു പുറമേ ടെലികോം കരമായ ജിയോയെ ഓഹരി വിപണികളില്‍ എത്തിക്കാനുള്ള നീക്കവും കമ്പനി തുടങ്ങിയെന്നാണു റിപ്പോര്‍ട്ട്്. ഐപിഒ കഴിയുന്നതോടെ വിപണിമൂല്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ടെലികോം കമ്പനിയായി ജിയോ മാറുമെന്നാണു വിലയിരുത്തല്‍.

നിലവിലെ ധനസഹായം കമ്പനിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

X
Top