ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

അംബാനിയും, ടാറ്റയും നികുതിയായി നൽകിയത് സഹസ്ര കോടികൾ

മുംബൈ: നിരവധി വൻകിട ബിസിനസ് ഗ്രൂപ്പുകളുള്ള രാജ്യമാണ് ഇന്ത്യ. റിലയൻസ്, ടാറ്റ, അദാനി എന്നിവയെല്ലാം ഇവിടത്തെ മുൻനിര ബിസിനസുകളാണ്. ഫോർച്യൂൺ 500 കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ മാർക്കറ്റ് ക്യാപ് 19.68 ലക്ഷം കോടി രൂപയാണ്.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം നികുതി നൽകിയിരിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസാണ്.

20,713 കോടി രൂപ സർക്കാരിന് നികുതിയായി നൽകിയ മുകേഷ് അംബാനിയുടെ റിലയൻസാണ് രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകിയത്.

ടാറ്റയും ഭീമമായ തുക നികുതി നൽകിയിട്ടുണ്ട്. എന്നാൽ കൂടുതൽ നികുതി നൽകിയ ആദ്യ പത്ത് സ്ഥാനക്കാരിൽ അദാനി ഉൾപ്പെട്ടിട്ടില്ല.

ഇന്ത്യയിലെ മുൻനിരയിലുള്ള 10 നികുതി ദായകരിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെട്ടിട്ടില്ല. മാർക്കറ്റ് ക്യാപിറ്റലൈസേഷനല്ല, ലാഭമാണ് കോർപറേറ്റ് ടാക്സ് ഈടാക്കാനായി കണക്കാക്കുന്നത് എന്നതാണ് കാരണം.

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, മറ്റ് മുൻനിര കമ്പനികൾ എന്നിവയുടേത് പോലെ മാർക്കറ്റ് ക്യാപ്പിന് ആനുപാതികമായി അദാനി ഗ്രൂപ്പ് കമ്പനികൾ ലാഭം നേടിയിട്ടില്ല എന്നതാണ് നികുതി കുറഞ്ഞു നിൽക്കാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

രണ്ടാമത് കൂടുതൽ നികുതി നൽകിയിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, മൂന്നാമതായി കൂടുതൽ ടാക്സ് അടച്ചിരിക്കുന്നത് എച്ച്.ഡി.എഫ്.സി ബാങ്കുമാണ്.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എസ്.ബി.ഐ 17,649 കോടി രൂപയാണ് നികുതിയിനത്തിൽ നൽകിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ഗ്രൂപ്പിന്റെ പാർട് ടൈം ചെയർമാനും, സ്വതന്ത്ര ഡയറക്ടറുമായ അതാനു ചക്രബർത്തി 15,350 കോടി രൂപയാണ് ആദായ നികുതിയായി നൽകിയിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഐ.ടി കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). രാജ്യത്തെ രണ്ടാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയായ ടി.സി.എസ് കഴിഞ്ഞ സാമ്പത്തിക വർഷം 14,604 കോടി രൂപ നികതുതിയായി നൽകി.

ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനിയായ ഐ.സി.ഐ.സി.ഐ ബാങ്ക് 11,793 കോടി രൂപ നികുതിയിനത്തിൽ സർക്കാരിന് നൽകി 2018ൽ സന്ദീപ് ബക്ഷി ബാങ്കിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റിരുന്നു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പദവിയിൽ നിന്ന് ചന്ദ കൊച്ചാർ വിരമിച്ചപ്പോഴായിരുന്നു ഇത്.

ഐ.ടി സെക്ടറിൽ തന്നെ പ്രവർത്തിക്കുന്ന രാജ്യത്തെ മറ്റൊരു പ്രമുഖ കമ്പനിയാണ് ഇൻഫോസിസ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 9,214 കോടി രൂപയായാണ് ഇൻകം ടാക്സ് നൽകിയത്.

എൻ.ആർ നാരായണ മൂർത്തി സഹസ്ഥാപകനായ ഇൻഫോസിസ് നിലവിൽ 56ൽ അധികം രാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്നുണ്ട്.

X
Top