ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഗൂഗിൾ ക്ലൗഡ് മൂന്നാം പാദ വരുമാനത്തിൽ ഇടിവ്

ഗൂഗിളിൻറെ പാരന്റ് കമ്പനിയായ ആൽഫബെറ്റിന്റെ ക്ലൗഡ് ബിസിനസിന് വരുമാന ലക്‌ഷ്യം നേടാനായില്ല. ഇത് കമ്പനിയുടെ ഓഹരി വില മണിക്കൂറുകൾക്കുള്ളിൽ 5% ത്തിൽ കൂടുതൽ താഴ്ത്തി. ഗൂഗിളിന്റെ ക്ലൗഡ് യൂണിറ്റിന്റെ വരുമാന വളർച്ച മൂന്നാം പാദത്തിൽ 22.5% ആയി കുറഞ്ഞു. ആദ്യ മൂന്ന് മാസ കാലയളവിൽ 28% ആയിരുന്നു. 2021ന്റെ ആദ്യ പാദത്തിനു ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിത്.

ഗൂഗിൾ ക്ലൗഡ് മൂന്നാം പാദ വരുമാനം 22.5% ഉയർന്ന് 8.41 ബില്യൺ ഡോളറിലെത്തി, അതേസമയം പ്രവർത്തന വരുമാനം 266 മില്യൺ ഡോളറായിരുന്നു, ഒരു വർഷം മുമ്പ് ഇത് 440 മില്യൺ ഡോളറായിരുന്നു പ്രവർത്തന വരുമാനം. 8.62 ബില്യൺ ഡോളറാണ് ക്ലൗഡ് കമ്പ്യൂട്ടിംഗിലൂടെ വാൾസ്ട്രീറ്റ് പ്രതീക്ഷിച്ചിരുന്നത്.

ഇതിനു വിപരീതമായി, അസൂർ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം ഉൾക്കൊള്ളുന്ന മൈക്രോസോഫ്റ്റിന്റെ ഇന്റലിജന്റ് ക്ലൗഡ് യൂണിറ്റിൽ നിന്നുള്ള വരുമാനം 24.3 ബില്യൺ ഡോളറായി ഉയർന്നു. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ വിസിബിൾ ആൽഫയിൽ നിന്നുള്ള 26.2% വളർച്ചാ എസ്റ്റിമേറ്റിനെ അപേക്ഷിച്ച് അസ്യൂർ വരുമാനം 29% ഉയർന്നു.

ആൽഫബെറ്റ് ജൂലൈ-സെപ്റ്റംബർ കാലയളവിൽ 19.69 ബില്യൺ ഡോളറിന്റെ അറ്റാദായം റിപ്പോർട്ട് ചെയ്തു, മുൻ വർഷം ഇത് 13.91 ബില്യൺ ഡോളറായിരുന്നു. LSEG ഡാറ്റ പ്രകാരം 75.97 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഈ പാദത്തിലെ കമ്പനിയുടെ വരുമാനം 76.69 ബില്യൺ ഡോളറാണ്.

കമ്പനിയുടെ പരസ്യ വരുമാനം മൂന്നാം പാദത്തിൽ 54.48 ബില്യൺ ഡോളറിൽ നിന്ന് 59.65 ബില്യൺ ഡോളറായി ഉയർന്നു. അതിന്റെ പരസ്യ ബിസിനസിൽ നിന്ന് ശരാശരി 59.12 ബില്യൺ ഡോളർ വരുമാനമാണ് അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത്.

ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിൽ ആൽഫബെറ്റ് ഈ വർഷം ആദ്യം ഏകദേശം 12,000 ജീവനക്കാരെ അല്ലെങ്കിൽ അതിന്റെ ആഗോള തൊഴിലാളികളിൽ 6% പേരെ പിരിച്ചുവിട്ടിരുന്നു.

X
Top