ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായി കൈകോർത്ത് അക്‌സോ നോബൽ

മുംബൈ: ഹൈപ്പർ റിയാലിറ്റി ടെക്നോളജീസ്, ഫ്ലൂയിഡ് എഐ എന്നി രണ്ട് ഇന്ത്യ സ്റ്റാർട്ടപ്പുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് അക്‌സോ നോബൽ ഇന്ത്യ. ഇതിന്റെ ഭാഗമായി രണ്ട് സ്റ്റാർട്ടപ്പുകളും ഇപ്പോൾ അക്‌സോ നോബലിന്റെ ആക്സിലറേറ്റർ പ്രോഗ്രാമിൽ ചേർന്നു.

ബംഗളൂരു ആസ്ഥാനമായുള്ള ഹൈപ്പർ റിയാലിറ്റി ടെക്നോളജീസ്, മെറ്റാവേർസിലെ ഒരു സ്ഥലത്തിന്റെ ദൃശ്യവൽക്കരണത്തിനും പ്രചോദനത്തിനുമായി ഒരു സഹകരണ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. അതേസമയം ഉപഭോക്താക്കളെ അവരുടെ പെയിന്റിംഗ് യാത്രയിൽ നയിക്കാൻ മൾട്ടി-ചാനൽ സംഭാഷണ ഇമ്മേഴ്‌സീവ്, ഇന്ററാക്ടീവ് എഐ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് ഫ്ലൂയിഡ് എഐ.

സ്റ്റാർട്ടപ്പുകളുമായി ഒരുമിച്ച് പ്രവർത്തിക്കാനും ഡിജിറ്റൽ മൂല്യം വികസിപ്പിക്കാനും അക്‌സോ നോബൽ ലക്ഷ്യമിടുന്നു. കൂടാതെ ഇതിലൂടെ കമ്പനിയുടെ ആഗോള വിദഗ്ധരുടെയും വിഭവങ്ങളുടെയും ശൃംഖലയിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് പ്രവേശനം ലഭിക്കും.

ഒരു പ്രമുഖ പെയിന്റ്‌സ് ആൻഡ് കോട്ടിംഗ് കമ്പനിയാണ് അക്‌സോനോബൽ ഇന്ത്യ. ഇത് വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും അതിന്റെ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. തിങ്കളാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.33 ശതമാനം ഇടിഞ്ഞ് 2148 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top