ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ചരക്ക് കൈകാര്യം ചെയ്യലിൽ റെക്കോർഡ് സൃഷ്ട്ടിച്ച്‌ അദാനി പോർട്ട്‌സ്

മുംബൈ: അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ 99 ദിവസങ്ങളിൽ ( 2022 ഏപ്രിൽ മുതൽ 2022 ജൂലൈ 8 വരെ) 100 ദശലക്ഷം ടണ്ണിന്റെ (MT) ചരക്ക് കൈകാര്യം ചെയ്‌ത്‌ കൊണ്ട് റെക്കോർഡ് സൃഷ്ട്ടിച്ചു. 2014ൽ ഇതേ നാഴികക്കല്ല് കൈവരിക്കാൻ ഒരു വർഷമെടുത്തുവെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ അതിവേഗം മെച്ചപ്പെടുത്തുന്ന കാര്യക്ഷമതയാണ് ഇത് തെളിയിക്കുന്നത് എന്ന് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ പറഞ്ഞു. 2025 ഓടെ ചരക്ക് അളവ് 60 ശതമാനം വർധിപ്പിച്ച് 500 മെട്രിക് ടൺ ആയി ഉയർത്താനും, 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായി മാറാനുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദാനി പോർട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മുഴുവൻ സമയ ഡയറക്ടറുമായ കരൺ അദാനി പറഞ്ഞു.

പരമ്പരാഗത ബിസിനസ് പ്രക്രിയകളെ പുതിയ കാലത്തെ ഡിജിറ്റൽ സാങ്കേതികവിദ്യകളുമായി സമന്വയിപ്പിക്കുന്ന സാങ്കേതിക കണ്ടുപിടുത്തങ്ങൾ കാരണം 100 MT കാർഗോ വോളിയം കൈകാര്യം ചെയ്യാൻ തങ്ങൾക്ക് കഴിഞ്ഞതായി കമ്പനി പറഞ്ഞു. ഫ്ലീറ്റ്, ഫ്യൂവൽ മാനേജ്‌മെന്റ് എന്നിവയിലെ മെച്ചപ്പെട്ട കാര്യക്ഷമത, അസറ്റ് മോണിറ്ററിംഗ്, ഓപ്പറേഷൻ ഇന്റലിജൻസ്, ആപ്ലിക്കേഷനുകളുടെ പെർഫോമൻസ് മോണിറ്ററിംഗ് എന്നിവ പോലുള്ള മറ്റ് സംഭാവന ഘടകങ്ങളാണ് ഈ നേട്ടത്തിലെത്താൻ തങ്ങളെ സഹായിച്ചതെന്ന് കമ്പനി കൂട്ടിച്ചേർത്തു.

കമ്പനി അതിന്റെ ചരക്ക് കൈകാര്യം ചെയ്യൽ വർഷം തോറും വർധിപ്പിച്ചു. കഴിഞ്ഞ വർഷം 109 ദിവസത്തിനുള്ളിൽ കമ്പനി 100-എംടി മാർക്കിൽ എത്തിയിരുന്നു. അതേസമയം ബുധനാഴ്ച ബിഎസ്ഇയിൽ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ഓഹരികൾ 0.70 ശതമാനം ഇടിഞ്ഞ് 726.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

X
Top