ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

മോദി സർക്കാരിൻെറ അടുത്ത ടേമിൽ അദാനിക്ക് മുന്നിൽ ഒട്ടേറെ അവസരങ്ങൾ

  • പ്രഖ്യാപിച്ചിരിക്കുന്നത് 80,000 കോടി രൂപയുടെ നിക്ഷേപം

ഗൗതം അദാനി ഏറ്റവും വലിയ ഡീലുകളിലൊന്ന് നടത്തുകയാണ്. 19,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി കമ്പനിയായ അദാനി എന‍ർ‌ജി സൊല്യൂഷൻസ് ട്രാൻസ്മിഷൻ രംഗത്തെ മറ്റൊരു കമ്പനിയിൽ നടത്തിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ട്രാൻസ്മിഷൻ കമ്പനിയായ അദാനി എന‍ർജി, എസ്സാ‍ർ ട്രാൻസ്കോ ലിമിറ്റഡ് എന്ന സ്ഥാപനമാണ് പൂർണമായി ഏറ്റെടുത്തിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലായി 57,011 മെഗാവാട്ട് ശേഷിയാണ് അദാനി എന‍ർജിക്കുള്ളത്.

എസ്സാർ ട്രാൻസ്‌കോ ലിമിറ്റഡ് കൂടി ഏറ്റെടുക്കുന്നത് കമ്പനിയുടെ ശേഷി കൂടുതൽ വർധിപ്പിക്കും. കമ്പനിയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുത്തതായി കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു.

400 കിലോവാട്ട് ശേഷിയും, 673 സർക്യൂട്ട് കിലോമീറ്റർ അന്തർ സംസ്ഥാന ട്രാൻസ്മിഷൻ ലൈനും ഉൾക്കൊള്ളുന്ന എസ്സാറിൻെറ ബിസിനസ് അദാനി എന‍ർജി ഏറ്റെടുക്കുന്നതോടെ മൊത്തം ശൃംഖല 21,182 കിലോമീറ്ററായി ഉയരും.

ഏറ്റെടുക്കൽ പൂ‍ർണമാകുന്നതോടെ അദാനി എന‍ർജിക്ക് കീഴിൽ അനുബന്ധ സ്ഥാപനമായി ആയിരിക്കും എസ്സാ‍ർ ട്രാൻകോമിൻെറ പ്രവ‍ർത്തനം. പുതിയ ഏറ്റെടുക്കൽ എന‍ർജി മേഖലയിലെ മുന്നേറ്റത്തിന് അദാനി എന‍ർജിയെ പ്രാപ്തമാക്കും.

മുംബൈയിലും വ്യാവസായിക കേന്ദ്രമായ മുന്ദ്ര സെസിലും മാത്രം എഇഎസ്എൽ 1.2 കോടിയിലധികം ഉപഭോക്താക്കൾക്ക് ഇപ്പോൾ സേവനം നൽകുന്നുണ്ട്.

രാജ്യത്തെ നിക്ഷേപം 8,000 കോടി രൂപ
2025 സാമ്പത്തിക വ‍ർഷത്തിൽ അദാനി എൻ്റർപ്രൈസസ് രാജ്യത്ത് 80,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഊർജ്ജ രംഗം മുതൽ വിമാനത്താവളങ്ങളും ഡാറ്റാ സെൻ്ററുകളും വരെയുള്ള വിവിധ മേഖലകളിൽ നിക്ഷേപം വ‍ർധിപ്പിക്കാനാണ് പദ്ധതി.

2024-25 സാമ്പത്തിക വർഷത്തിൽ മൂലധനച്ചെലവിൻ്റെ ഭൂരിഭാഗവും പുതിയ ഊർജ്ജ ബിസിനസുകൾക്കും വിമാനത്താവളങ്ങൾക്കും വേണ്ടി ചെലവഴിക്കുമെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ സൗരഭ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

അടുത്ത സാമ്പത്തിക വർഷത്തിലും ഇത് തുടരും എന്നാണ് സൂചന. അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിൻെറ വിഹിതവും ഉയർത്തും. സോളാർ മൊഡ്യൂളുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന കമ്പനിയാണിത്.

ഇതുകൂടാതെ റോഡു വികസന രംഗത്തും, പിവിസി ബിസിനസിലും ഡാറ്റാ സെൻ്ററിലും വലിയ നിക്ഷേപങ്ങൾക്ക് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.

10 ജിഗാവാട്ട് സോളാർ മൊഡ്യൂളുകളും മൂന്ന് ജിഗാവാട്ട് കാറ്റ് അധിഷ്ഠിത ടർബൈനുകളും ഉൽപ്പാദിപ്പിക്കാനാണ് എഎൻഐൽ മാത്രം ലക്ഷ്യമിടുന്നത്.

സോളാർ സെല്ലുകളും മൊഡ്യൂളുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന വേഫറിൻ്റെയും ഇൻഗോട്ടുകളുടെയുമൊക്കെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ഗുജറാത്തിലെ ഫാക്ടറിയിൽ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

2030 ഓടെ രാജ്യത്ത് 45 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അതിൻ്റെ മൂന്നിൽ രണ്ട് ഭാഗവും ഗുജറാത്തിലെ ഖവ്ദ പുനരുപയോഗ ഊർജ പാർക്കിൽ ആയിരിക്കും ഉൽപ്പാദിപ്പിക്കുക.

എന്തായാലും മോദി സർക്കാരിന് ഭരണത്തുടർച്ച നിലനിർത്താനായാൽ അത് അദാനി ഗ്രൂപ്പിന് മുന്നിൽ ഒട്ടേറെ അവസരങ്ങളും തുറന്നിടും.

X
Top