പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

ഇലക്ട്രിക് വാഹന നിർമ്മാണം: അദാനിയും ഉബറും കൈകോർക്കുമെന്ന് റിപ്പോർട്ട്

അദാനി ഗ്രൂപ്പ് ഇലക്ട്രിക് പാസഞ്ചർ കാറുകൾ ഇന്ത്യൻ നിരത്തുകളിൽ ഇറക്കുന്നതിനായി റൈഡ്-ഷെയറിങ് പ്ലാറ്റ്‌ഫോമായ ഉബറുമായി സഹകരിക്കാൻ ശ്രമിക്കുന്നു. 2022-ൽ ആരംഭിച്ച അദാനി വണ്ണിൻ്റെ കീഴിൽ ഉബർ സേവനങ്ങൾ കൊണ്ടുവരാനും ഈ പങ്കാളിത്തം പദ്ധതിയിടുന്നുണ്ട്.

ഗൗതം അദാനി ഉബർ സിഇഒ ദാരാ ഖോസ്രോഷാഹിയുമായി കൂടിക്കാഴ്ച നടത്തുകയും ഭാവിയിൽ തൻ്റെ കമ്പനിയും ഉബറും തമ്മിൽ സാധ്യമായ സഹകരണത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. x-ൽ പങ്കുവെച്ച പോസ്റ്റിലും രണ്ടു കൂട്ടരും ഇത്തരമൊരു സഹകരണത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

2040-ന് മുമ്പ് തങ്ങളുടെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായി മാറ്റിസ്ഥാപിക്കുമെന്ന് ഉബർ പ്രഖ്യാപിച്ചു. സീറോ എമിഷൻ മൊബിലിറ്റിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഉബർ പരിസ്ഥിതി സൗഹൃദ ഇവി സേവനമായ ഉബർ ഗ്രീൻ ഡൽഹിയിൽ ആരംഭിച്ചു.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഊർജ പരിവർത്തനം ഉൾപ്പെടെ വിവിധ ബിസിനസ് മേഖലകളിൽ 10000 കോടി ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് തീരുമാനമെടുത്തിട്ടുണ്ട്.

10 ജിഗാവാട്ട് സോളാർ ഉൽപ്പാദന ശേഷിയും സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് വലിയ തോതിലുള്ള സോളാർ ഫാമും നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുന്നു.

കൂടാതെ അവർ ബാറ്ററി സ്വാപ്പിങ്, ഇവി ചാർജിങ് സ്റ്റേഷനുകളിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.

X
Top