യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

അദാനി ഗ്രൂപ്പ് വൻ നിക്ഷേപവുമായി കൊച്ചിയിലേക്ക്

കൊച്ചി: ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് വൻ നിക്ഷേപവുമായി കൊച്ചിയിലേക്കും. എറണാകുളം കളമശേരിയിൽ 500 കോടി രൂപ നിക്ഷേപത്തോടെ അത്യാധുനിക ലോജിസ്റ്റിക്സ് പാർക്കാണ് ഗ്രൂപ്പ് സജ്ജമാക്കുന്നത്. ഇതിനായി 70 ഏക്കർ സ്ഥലം കമ്പനി ഏറ്റെടുത്തു കഴിഞ്ഞു.

നേരിട്ടും പരോക്ഷമായും നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങൾ പദ്ധതിയിലൂടെ തുറക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലവുമാണ് കളമശേരി. യുഎസ് റീട്ടെയ്ൽ വമ്പന്മാരായ വോൾമാർട്ടിന് കീഴിലെ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഉൾപ്പെടെ ലോകത്തെ ലോജിസ്റ്റിക്സ് മേഖലയിലെ മുൻനിര കമ്പനികളുടെ സാന്നിധ്യവും പാർക്കിലുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വെയർഹൗസുകളാണ് പാർക്കിലുണ്ടാവുക. ഫ്ലിപ്കാർട്ടിന്റെ പ്രവർത്തനം ഡിസംബറോടെ ആരംഭിച്ചേക്കും.

X
Top