രാജ്യത്തെ വ്യാവസായികോത്പാദനം ജൂണില്‍ 12.3 ശതമാനമായി കുറഞ്ഞുഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 മാസത്തെ താഴ്ചയില്‍പൊതുമേഖല സ്വകാര്യവത്ക്കരണം നീണ്ടേക്കുംഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകുംഅന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

1500 കോടി രൂപയുടെ ഏറ്റെടുക്കലിന് തയ്യാറെടുത്ത് അദാനി ഗ്രൂപ്പ്

മുംബൈ: റിയൽറ്റി ഡെവലപ്പറായ കെ രഹേജ കോർപ്പറേഷന്റെ നവി മുംബൈയിലെ ഐറോളി പ്രദേശത്തെ 92 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഭൂമി ഏകദേശം 1,500 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി വികസനത്തെക്കുറിച്ച് അറിവുള്ള അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഏറ്റെടുക്കലിന് ശേഷം നിർദിഷ്ട ഭൂമി അദാനി എന്റർപ്രൈസസും യുഎസ് ആസ്ഥാനമായുള്ള ആഗോള ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്റർ പ്രൊവൈഡറായ എഡ്ജ്കോണെക്‌സും തമ്മിലുള്ള ഡാറ്റാ സെന്റർ സംയുക്ത സംരംഭമായ അദാനികോണെക്‌സിലേക്ക് കൈമാറുമെന്നും, ഇടപാടുകളുമായി ബന്ധപ്പെട്ട മിക്ക പ്രക്രിയകളും ഏതാണ്ട് അന്തിമമായിക്കഴിഞ്ഞതായും, അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഇടപാടുകൾ അവസാനിക്കാൻ സാധ്യതയുണ്ടെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

2021 ഫെബ്രുവരിയിൽ അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് ഇന്ത്യയിലുടനീളമായി ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി എഡ്ജ്കോണെക്‌സുമായി 50:50 സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടിരുന്നു. ചെന്നൈ, നവി മുംബൈ, നോയിഡ, വിശാഖപട്ടണം, ഹൈദരാബാദ് വിപണികളിൽ തുടങ്ങി രാജ്യത്തുടനീളം ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്ററുകളുടെ ശൃംഖല നിർമ്മിക്കുന്നതിലാണ് സംയുക്ത സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ദശകത്തിൽ 1 GW ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കാൻ സഖ്യം പദ്ധതിയിടുന്നു. 

X
Top