ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

അദാനി ഗ്രൂപ്പ് 83,000 കോടി വായ്പയെടുക്കുന്നു

മുംബൈ: ഉയര്ന്ന പലിശയുള്ള കടം വീട്ടുന്നതിനും പുതിയ പദ്ധതികള്ക്ക് പണം കണ്ടെത്തുന്നതിനും അദാനി ഗ്രൂപ്പ് 83,000 കോടി(10 ബില്യണ് ഡോളര്) രൂപ കടമെടുക്കുന്നു.

വിദേശ വായ്പ, ഗ്രീന് ബോണ്ട് എന്നിവ ഉള്പ്പടെയുള്ള മാര്ഗങ്ങളാണ് പണം സമാഹരിക്കുന്നതിന് പരിഗണിക്കുന്നത്. കുറഞ്ഞ ബാധ്യതയുള്ള കടമെടുത്ത് ഉയര്ന്ന പലിശ നല്കുന്ന വായപ്കള് തീര്ക്കാന് മാത്രം ആറ് ബില്യണ് (50000 കോടി രൂപ) ഡോളര് വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ഹരിത ഊര്ജം, ഡിജിറ്റല് സേവനം, മാധ്യമം തുടങ്ങിയ മേഖലകളിലെ ഏറ്റെടുക്കലുകള് മൂലമുള്ള ബാധ്യത കുറയ്ക്കുന്നതിനാണ് ഈ നീക്കം. വായ്പയെടുക്കാനുള്ള നടപടികള് ഡിസംബറോടെ തുടങ്ങാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്ട്ടുകള്.

ആഗോളതലത്തില് പലിശ നിരക്ക് ഉയരുന്നുണ്ടെങ്കിലും കമ്പനിയുടെ ആസ്തികളും മികച്ച അടിത്തറയും കുറഞ്ഞ ചെലവില് വായ്പ ലഭിക്കാന് സഹായിക്കുമെന്നാണ് വിലയിരുത്തല്. അതേസമയം, ആഗോള വിപണി സാഹചര്യങ്ങള് പ്രതികൂലമായതിനാല് വായ്പയെടുക്കല് നീട്ടിവേയ്ക്കേണ്ട സാഹചര്യവും വന്നേക്കാം. തുടര്ച്ചയായുള്ള ഏറ്റെടുക്കലുകള് വന് ബാധ്യതയാണ് കമ്പനിക്ക് ഇപ്പോള് ഉണ്ടാക്കിയിട്ടുള്ളത്.

ഹരിത ഊര്ജം, തുറമുഖം എന്നീ മേഖലകളിലേയ്ക്കുള്ള കമ്പനിയുടെ വിപുലൂകരണത്തിനായി തുക സമാഹരിക്കാന് വന് കിട കമ്പനകളുമായി ആദ്യഘട്ട ചര്ച്ച നടത്തിയതായി നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.

സിംഗപൂരിലെ ജിഐസി, പിടിഇ, ടെമാസെക് ഹോള്ഡിങ്സ് എന്നീ വന് കിട കമ്പനികളുമായാണ് ചര്ച്ചനടത്തിയത്. ഇതേക്കുറിച്ച് കമ്പനി ഇതുവരെ വെളപ്പെടുത്തിയിട്ടില്ല.

X
Top