മുംബൈ: രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ലോകത്തിലെ ഏറ്റവും വലിയ 600 മെഗാവാട്ട് കാറ്റ്-സൗരോർജ്ജ ഹൈബ്രിഡ് പവർ പ്ലാന്റ് കമ്മീഷൻ ചെയ്ത് അദാനി ഗ്രീൻ എനർജി. പ്ലാന്റിന് എസ്ഇസിഐയുമായി 25 വർഷത്തേക്ക് 2.69/kwh എന്ന നിരക്കിൽ ഊർജം വിതരണം ചെയ്യുന്നതിനുള്ള പവർ പർച്ചേസ് കരാറുകൾ (PPA) ഉണ്ട്.
600 മെഗാവാട്ട് സോളാർ, 150 മെഗാവാട്ട് വിൻഡ് പ്ലാന്റുകൾ അടങ്ങുന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഹൈബ്രിഡ് പവർ പ്ലാന്റ് വികസിപ്പിച്ചിരിക്കുന്നത്. സോളാർ പ്ലാന്റ് സാങ്കേതികമായി മികച്ച ബിഫേഷ്യൽ പിവി മൊഡ്യൂളുകൾ ഉപയോഗിക്കുകയും സൂര്യനിൽ നിന്നുള്ള പരമാവധി ഊർജ്ജം പിടിച്ചെടുക്കാൻ ഹൊറിസോണ്ടൽ സിംഗിൾ-ആക്സിസ് ട്രാക്കർ (എച്ച്എസ്എടി) സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്നു.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL). ലോകത്തിലെ ഏറ്റവും വലിയ സോളാർ ഫോട്ടോവോൾട്ടെയ്ക് പ്ലാന്റുകളിലൊന്നായ കമുത്തി സോളാർ പവർ പ്രോജക്ട് കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്. വ്യാഴാഴ്ച കമ്പനിയുടെ ഓഹരികൾ 0.10 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 2053 രൂപയിലെത്തി.