ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

20,000 കോടി രൂപയുടെ എഫ്‌പിഒയുമായി അദാനി എന്റര്‍പ്രൈസസ്‌

ദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ അദാനി എന്റര്‍പ്രൈസസ്‌ ഫോളോ ഓണ്‍ പബ്ലിക്‌ ഓഫര്‍ (എഫ്‌പിഒ) വഴി 20,000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. അഞ്ച്‌ വര്‍ഷം കൊണ്ട്‌ 26 മടങ്ങ്‌ ഓഹരി വില ഉയര്‍ന്നതിനു ശേഷമാണ്‌ കമ്പനി പുതിയ ഓഹരി വില്‍പ്പന വഴി ധനസമാഹരണം നടത്തുന്നത്‌.

അടുത്ത പബ്ലിക്‌ ഇഷ്യു വഴി ധനസമാഹരണം നടത്തുന്നതിന്‌ അനുമതി നല്‍കുന്നതിനായി വെള്ളിയാഴ്‌ച കമ്പനിയുടെ ബോര്‍ഡ്‌ യോഗം അഹമ്മദാബാദില്‍ ചേരും. നിലവില്‍ അദാനി എന്റര്‍പ്രൈസസിന്റെ 72.63 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍മാരുടെ കൈവശമാണ്‌.

എഫ്‌പിഒ വഴി സമാഹരിക്കുന്ന ധനം കമ്പനി സ്വന്തം നിലയിലും ഏറ്റെടുക്കലുകള്‍ വഴിയും അതിദ്രുത വളര്‍ച്ച കൈവരിക്കുന്നതിനു വിനിയോഗിക്കും. എഫ്‌പിഒ വഴിയുള്ള വില്‍പ്പന കൂടുതല്‍ ഓഹരികള്‍ പൊതുവിപണിയിലെത്തുന്നതിന്‌ വഴിയൊരുക്കും.

നിലവില്‍ അദാനി എന്റര്‍പ്രൈസസിന്റെ വിപണിമൂല്യം 4.6 ലക്ഷം കോടി രൂപയാണ്‌. നിലവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അദാനി എന്റര്‍പ്രൈസസിന്റെ 15.59 ശതമാനം ഓഹരികളാണ്‌ കൈവശം വെക്കുന്നത്‌.

അതേ സമയം മ്യൂച്വല്‍ ഫണ്ടുകളുടെ കൈയില്‍ 1.27 ശതമാനം ഓഹരികള്‍ മാത്രമാണുള്ളത്‌. സ്ഥാപന ഇതര പൊതു നിക്ഷേപകര്‍ 6.46 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നു.

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെയും മ്യൂച്വല്‍ ഫണ്ടുകളുടെയും ഈ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം കുറയുകയാണ്‌ ചെയ്‌തത്‌. 2021 മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ 20.51 ശതമാനം ഓഹരികളുണ്ടായിരുന്നു. 2022 മെയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ കൈയില്‍ രണ്ട്‌ ശതമാനം ഓഹരികളാണ്‌ ഉണ്ടായിരുന്നത്‌.

പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തവും കുറഞ്ഞു. 2020 ഡിസംബറിനും 2022 മാര്‍ച്ചിനും ഇടയില്‍ 74.92 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍മാരുടെ കൈയിലുണ്ടായിരുന്നു.

ആഭ്യന്തര നിക്ഷേപകരില്‍ എല്‍ഐസിയാണ്‌ ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വെക്കുന്നത്‌- നാല്‌ ശതമാനം.

X
Top