Alt Image
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന: പുരപ്പുറ സോളർ പദ്ധതിയിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ ◆ വെള്ളിയുടെ ആഗോള ഡിമാൻഡിൽ 5% ഇടിവിന് സാധ്യത ◆ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆

എയര്‍പോര്‍ട്ടിലെ കച്ചവടം: ലൈസന്‍സ് മാനദണ്ഡങ്ങളില്‍ ഇളവ്

ഡെല്‍ഹി: വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മറ്റ് വാണിജ്യ സൗകര്യങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് സ്ഥാപങ്ങള്‍ക്കു നല്‍കുന്ന ലൈസന്‍സ് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ).

വിമാനത്താവളങ്ങളിലെ വാണിജ്യ അവസരങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി വ്യോമയാന ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

വിമാന യാത്രക്കാരുടെ തിരക്ക്, കോവിഡിന് മുന്‍പുള്ള നിലയിലേക്ക് എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നയങ്ങള്‍ ഉദാരമാക്കിയത്.

ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ടുകളില്‍ ഫുഡ് ആന്‍ഡ് ബിവറേജ് (എഫ് ആന്‍ഡ് ബി) ഔട്ട്ലെറ്റുകള്‍, റീട്ടെയില്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുടങ്ങിയ വാണിജ്യ സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിനുള്ള നയത്തില്‍ മാറ്റം വരുത്തിയെന്ന് എഎഐ അറിയിപ്പിലുണ്ട്.

ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും വരും മാസങ്ങളില്‍ ഇത് ഊര്‍ജ്ജിതമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

X
Top