ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ബുധനാഴ്ച്ച വൈകിട്ട് 7 വരെ 7 കോടിയിലേറെ റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഇത് 6.5 കോടിയായിരുന്നു. സമയപരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ റിട്ടേൺ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും.
വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ.