കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

ഉത്പാദന വില സൂചിക പുറത്തിറക്കാൻ ഇന്ത്യ

ന്യൂഡൽഹി: ഉൽപ്പന്ന വിലയിലെ വ്യത്യാസം കണക്കാക്കുന്ന മൊത്തവില സൂചികയ്‌ക്ക്‌ പകരം ഉൽപ്പന്നവില സൂചിക (പ്രൊഡ്യൂസർ പ്രൈസ്‌ ഇൻഡക്സ്‌– പിപിഐ) നടപ്പാക്കാനുള്ള പ്രക്രിയക്ക്‌ കേന്ദ്രസർക്കാർ തുടക്കമിട്ടു.

മൊത്തവില സൂചികയ്‌ക്കൊപ്പം ഇനി മുതൽ ഉൽപ്പന്നവില സൂചിക കൂടി പുറത്തുവിടും. മൊത്തവില സൂചിക കണക്കാക്കുന്നതിനുള്ള അടിസ്ഥാനവർഷം 2011–12ൽ നിന്ന്‌ 2022–23 ആക്കി. പുതുക്കിയ അടിസ്ഥാനവർഷത്തെ ആധാരമാക്കിയുള്ള ആദ്യ മൊത്തവില സൂചിക കണക്കുകൾ 15ന്‌ പുറത്തുവിടും. ഒപ്പം ഉൽപ്പന്നവില സൂചികയും പുറത്തുവിടും. അടുത്ത അഞ്ചുവർഷത്തേക്ക്‌ ഇരു സൂചികകളും ഒരുമിച്ച്‌ പുറത്തുവിടും. പിന്നീട്‌ ഉൽപ്പന്നവില സൂചിക മാത്രമാകും ലഭ്യമാക്കുക.

സൂചികയിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങളുടെ എണ്ണം 697ൽ നിന്ന്‌ 957 ആക്കി. വൈദ്യുതി വിഭാഗത്തിൽ സ‍ൗരോർജം, കാറ്റിൽ നിന്നുള്ള ഉ‍ൗർജം തുടങ്ങിയവകൂടി ഉൾപ്പെടുത്തി. ഉൽപ്പന്നവില സൂചികയ്‌ക്കൊപ്പം ഏഴ്‌ സേവനങ്ങളെ ഉൾപ്പെടുത്തിയുള്ള സേവന ഉൽപ്പന്നവില സൂചികയും പുറത്തുവിടും.

പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദന ചെലവ്‌ കണക്കാക്കുന്ന ഇൻപുട്ട്‌ ഉൽപ്പന്നവില സൂചികയും തയ്യാറാക്കും. സേവന ഉൽപ്പന്നവില സൂചികയിൽ ബാങ്കിങ്‌, ഓഹരി ഇടപാടുകൾ, ഇൻഷുറൻസ്‌, പെൻഷൻ ഫണ്ടുകൾ, റെയിൽവെ, വിമാനയാത്രക്കാർ, ടെലികോം എന്നിവയാണ്‌ ഉൾപ്പെടുക.

ആധുനിക സമ്പദ്‌വ്യവസ്ഥകൾ പിന്തുടരുന്ന മാതൃകയെന്ന നിലയിലാണ്‌ ഉൽപ്പന്നവില സൂചികയിലേക്കുള്ള ചുവടുമാറ്റമെന്ന്‌ വാണിജ്യ മന്ത്രാലയം അവകാശപ്പെട്ടു. ഒപ്പം ഐഎംഎഫിന്റെ ശുപാർശയുമുണ്ട്‌.

X
Top