ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

മണപ്പുറം ഫിനാൻസിന് 575 കോടി രൂപ അറ്റാദായം

കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെ മൂന്ന് മാസത്തിൽ മണപ്പുറം ഫിനാൻസ് 575 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിലെ 394 കോടി രൂപയിൽ നിന്നും 46 ശതമാനം വർദ്ധനയുണ്ട്.

സംയോജിത ആസ്തികളുടെ മൂല്യം ഇക്കാലയളവിൽ 27 ശതമാനം ഉയർന്ന് 40,385 കോടി രൂപയിലെത്തി. സബ്‌സിഡിയറികൾ ഉൾപ്പെടാതെ കമ്പനിയുടെ അറ്റാദായം 429 കോടി രൂപയാണ്.

പ്രവർത്തന വരുമാനം 34 ശതമാനം ഉയർന്ന് 2305 കോടി രൂപയിലെത്തി. സ്വർണ വായ്പ വിതരണം 12 ശതമാനം വർദ്ധിച്ച് 20,758 കോടി രൂപയായി.

ലാഭക്ഷമതയിലും ആസ്തി മൂല്യത്തിലും നേട്ടമുണ്ടാക്കിയതിനൊപ്പം മൈക്രോ ഫിനാൻസ്, വാഹന,ഉപകരണ വിഭാഗങ്ങളിലും മുൻനിരയിലേക്ക് ഉയരുകയാണെന്ന് മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി. പി. നന്ദകുമാർ പറഞ്ഞു.

X
Top